Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Create

ബിജെപിയും ആർഎസ്എസും ഭിന്നിപ്പിനു ശ്രമിക്കുന്നു: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യും ആ​​​ർ​​​എ​​​സ്എ​​​സും രാ​​​ജ്യ​​​ത്തു വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മ്പോ​​​ൾ സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നും രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​ശേ​​​ഷം പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജ്യം സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ൺ​​​ഗ്ര​​​സ് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ മാ​​​റ്റി സ്വ​​​ന്തം ക്രെ​​​ഡി​​​റ്റാ​​​ക്കി മാ​​​റ്റാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളും ഖാ​​​ർ​​​ഗെ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി.

ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ അ​​​ന്നു ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾപോലെ യാ​​​തൊ​​​ന്നും നി​​​ല​​​വി​​​ലെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നി​​​ല്ല. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി പോ​​​രാ​​​ടു​​​ന്ന​​​തും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ദ്രോ​​​ഹ​​​മ​​​ല്ല.

യു​​​വാ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് കോ​​​ൺ​​​ഗ്ര​​​സ് പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ൾ കാ​​​ര​​​ണം യു​​​വാ​​​ക്ക​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ രൂ​​​ക്ഷ​​​മാ​​​കു​​​ക​​​യും ചെ​​​യ്തു -​​​ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up