Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminal Background

ക്രിമിനൽ പശ്ചാത്തലം: വേഗത്തിലുള്ള വിചാരണയുടെ പേരിൽ മാത്രം ജാമ്യം നൽകാനാകില്ല: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ ന​ട​ന്നി​ല്ല എ​ന്ന​തി​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്കും മു​മ്പ് ശി​ക്ഷ ല​ഭി​ച്ച​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ന​ട​പ​ടി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21 പ്ര​കാ​രം വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും, പ്ര​തി ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ​യും ഇ​ര​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും താത്​പ​ര്യ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും നേ​ര​ത്തേ​യു​ള്ള വ​ധ​ശ്ര​മ​ക്കേ​സി​ലെ ശി​ക്ഷ​യും ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. മ​റ്റ് കേ​സു​ക​ളി​ലൊ​ന്നും താ​ൻ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​തി ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യി സു​പ്രീം​കോ​ട​തി ക​ണ്ടെ​ത്തി.

Latest News

Corehub Up