ഷൊർണൂർ: പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കു നിവേദനം.
ഡിസിസി ജനറൽ സെക്രട്ടറി ടി.എച്ച്. ഫിറോസ് ബാബുവാണ് നിവേദനം നൽകിയത്. ആത്യാധുനിക രീതിയിലുള്ള സംവിധാനങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതിറിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
കണ്ടെയ്നർ നിർമാണം, ഡ്രോൺ പൈലറ്റ് ട്രെയ്നിംഗ് സെന്റർ, ഇൻഡസ്ട്രിയൽ ഫോർജിങ്ക്സ് നിർമിക്കുവാനുള്ള സൗകര്യമൊരുക്കൽ എന്നിവയടക്കുള്ള കാര്യങ്ങളാണ് പദ്ധതിയിൽ സമർപ്പിച്ചിട്ടുള്ളത്. പ്രോജക്ട് പഠിച്ചതിനുശേഷം കമ്പനിയെ സഹായിക്കുവാനുള്ള എല്ലാ പിന്തുണയും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു.
കമ്പനി എംഡി ഹരികുമാർ, കമ്പനി മാനേജർ എം. സജിത് കുമാർ, തൊഴിലാളി പ്രതിനിധി ഇ. ബാലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.