Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticism Against Kelly

Kannur

തൂ​ക്കു​വേ​ലി നി​ർ​മാ​ണം; കെ​ല്ലി​നെതി​രേ വി​മ​ർ​ശ​നം

ഇ​രി​ട്ടി: വ​ന്യ​മൃ​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ തൂ​ക്കു​വേ​ലി നി​ർ​മാ​ണം ഈ ​മാ​സം 22ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കെ​ൽ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ഉ​റ​പ്പ്. വി​വി​ധ റീ​ച്ചു​ക​ളി​ൽ ഇ​തി​നാ​യി കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ളെ നി​യോ​ഗി​ച്ച് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും മെ​ന്നും കൊ​ൽ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. കൃ​ഷി വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഉ​ളി​ക്ക​ൽ, പാ​യം, അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​നാ​തി​ർ​ത്തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന സോ​ളാ​ർ തൂ​ക്കു​വേ​ലി​യു​ടെ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ അ​താ​ത് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ട്ടും നി​ർ​മാ​ണം വൈ​കി​യ​ത് കെ​ല്ലും ക​രാ​റു​കാ​ര​നും ന​ട​ത്തി​യ മെ​ല്ലെ​പോ​ക്ക് ആ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. ആ​റ​ള​ത്ത് ആ​ന​മ​തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്താ​തി​രി​ക്കാ​ൻ സോ​ളാ​ർ വേ​ലി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കേ ണ്ട​തു​ണ്ടെ​ന്ന് കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ നി​ധി​ൻ രാ​ജ് അ​റി​യി​ച്ചു.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​തി​രു​ന്നാ​ൽ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ത് വ​ലി​യ ന​ഷ്ട​വും ഭീ​ഷ​ണി​യു​യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റീ​ച്ചു​ക​ളി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നിർമാണം നടത്താൻ ക​ഴി​യാ​തിരു​ന്ന 700 മീ​റ്റ​ർ സ്ഥ​ല​ത്തെ വേ​ലി നി​ർ​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കാ​ലാ​വ​ധി ജൂ​ൺ 30ന് ​തീ​രും

വ​ന്യ​മൃ​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കാ​നാ​യി കൃ​ഷി വ​കു​പ്പ് 2.20 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ച​ത്. പ​ദ്ധ​തി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും 94 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഈ​മാ​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ 1.24കോ​ടി ലാ​പ്സാ​കും. മൂ​ന്നു വ​ർ​ഷം മു​ന്പ് നി​ർ​മാ​ണ തു​ക മു​ഴു​വ​ൻ വ​നം വ​കു​പ്പ് കൃ​ഷി വ​കു​പ്പി​ന് കൈ​മാ​റി​യി രു​ന്നു. വ​നം വ​കു​പ്പാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി കെ​ല്ലി​ന് കൈ​മാ​റി​യ​ത്. കെ​ൽ പ്ര​വൃ​ത്തി മ​റ്റ് ഉ​പ​ക​രാ​റുകാ​ർ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും പ്ര​വൃ​ത്തി​യു​ടെ മെ​ല്ലെ പോ​ക്ക് തി​രി​ച്ച​ടി​യാ​യി.

യോ​ഗ​ത്തി​ൽ അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബോ​ബി എ​ണ്ണ​ച്ചേ​രി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ​യി​ൻ​സ് ടി. ​മാ​ത്യു , മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മേ​രി റെ​ജി , ജോ​സ്‌​കു​ഞ്ഞ് ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷിബോ അ​ഗ​സ്റ്റി​ൻ, അ​നു​പ​മ ജോ​സ്, ഷീ​ൻ ജോ​സ​ഫ് , ടോ​മി സൈ​മ​ൺ, ബി​ന്ദു ഷാ​ജി, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ന്ദു കെ. ​മാ​ത്യു, ഇ​രി​ട്ടി സെ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, ട്രൈ​ബ​ൽ ഓ​ഫീസ​ർ എ​സ്. ഷാ​ഹി​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up