Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cro

രാജ്യവ്യാപക പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് സിജെപി

പൂ​​​ന: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ച്ച് കോ​​​ക്രോ​​​ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി (സി​​​ജെ​​​പി) സ്ഥാ​​​പ​​​ക​​​ൻ അ​​​ഭി​​​ദീ​​​ക് ദീ​​​പ്കെ. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​രീ​​​ക്ഷ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക സി​​​ജെ​​​പി പു​​​റ​​​ത്തി​​​റ​​​ക്കി.

സാ​​​വി​​​തി​​​ബാ​​​യ് ഫു​​​ലെ പൂ​​​ന യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​ലെ ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ പേ​​​രി​​​ൽ ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​മാ​​​സം 20നു ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​​​​​​​ഭി​​​​​​​​​ജീ​​​​​​​​​ത് ദി​​​​​​​​​പ്‌​​​​​​​​​കെ പ​​​റ​​​ഞ്ഞു. “ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​യാ​​​ണ് ഞ​​​ങ്ങ​​​ളു​​​ടെ ഒ​​​രേ​​​യൊ​​​രു ആ​​​വ​​​ശ്യം. ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​നീ​​​തി നേ​​​രി​​​ട്ടു. എ​​​ന്നാ​​​ൽ, ആ​​​രും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തി​​​ല്ല.

ഒ​​​രു കോ​​​ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണോ ഒ​​​രു ക​​​ഴി​​​വു​​​കെ​​​ട്ട മ​​​ന്ത്രി​​​ക്കാ​​​ണോ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി തീ​​​രു​​​മാ​​​നി​​​ക്ക​​​ണം.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യോ പ​​​രീ​​​ക്ഷ നീ​​​ട്ടി​​​വ​​​യ്ക്കു​​​ക​​​യോ ഫ​​​ലം പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​ക​​​യോ ചെ​​​യ്താ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 10,000 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്ക​​​ണം’’. - ദീ​​​പ്കെ പ​​​റ​​​ഞ്ഞു.

പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ന​​​​​​​​​രേ​​​​​​​​​ന്ദ്ര മോ​​​​​​​​​ദി​​​​​​​​​ക്കൊ​​​​​​​​​പ്പ​​​​​​​​​മു​​​​​​​​​ള്ള ത​​​​​​​​​ന്‍റെ ചി​​​​​​​​​ത്രം വ്യാ​​​​​​​​​ജ​​​​​​​​​മാ​​​​​​​​​ണെ​​​​​​​​​ന്നും അ​​​​​​​​​ത് എ​​​​​​​​​ഐ നി​​​​​​​​​ര്‍​മി​​​​​​​​​ത​​​​​​​​​മാ​​​​​​​​​ണെ​​​​​​​​​ന്ന് തോ​​​​​​​​​ന്നു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​യും ദീ​​​പ്കെ പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു.

Latest News

Corehub Up