Sports
ഫ്ളോറിഡ: ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പരാജയത്തിന് ക്രൊയേഷ്യയോട് പകരം വീട്ടി ബ്രസീൽ. ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി ഡാനിലോയും ഇഗോർ തിയഗോയും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ഗോളുകൾ നേടിയത്. ഡാനിലോ 45+2-ാം മിനിറ്റിലും തിയാഗോ 88-ാം മിനിറ്റിലും മാർട്ടിനെല്ലി 90+2-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ലോവ്രോ മായെർ ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലാണ് മായെർ ഗോൾ നേടിയത്.
National
ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും അപ്പൊസ്തലിക് നുൺഷ്യോ (വത്തിക്കാൻ സ്ഥാനപതി) ആർച്ച്ബിഷപ് ലെയോപോൾദൊ ജിറെല്ലിയെ യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലേക്കു ലെയോ പതിനാലാമൻ മാർപാപ്പ സ്ഥലം മാറ്റി. ഇന്ത്യയിലേക്കുള്ള പുതിയ അപ്പൊസ്തലിക് നുൺഷ്യോയെ മാർപാപ്പ പിന്നീട് പ്രഖ്യാപിക്കും.
2021 മാർച്ച് 13 മുതൽ ഇന്ത്യയുടെ അപ്പൊസ്തലിക് നുൺഷ്യോയായി പ്രവർത്തിച്ചുവരികയായിരുന്നു 73കാരനായ ആർച്ച്ബിഷപ് ജിറെല്ലി. ഇറ്റലിയിലെ പ്രെദൊരെ സ്വദേശിയായ അദ്ദേഹം 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചത്.
അമേരിക്ക, കാമറൂൺ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ അപ്പൊസ്തലിക് നുൺഷ്യേച്ചറുകളിൽ പ്രവർത്തിച്ചശേഷം വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു കീഴിലെ പൊതുകാര്യ വിഭാഗത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇന്തോനേഷ്യ, കിഴക്കൻ തിമോർ, സിംഗപ്പുർ, മലേഷ്യ, ബ്രൂണെ, വിയറ്റ്നാം, ഇസ്രയേൽ, സൈപ്രസ് എന്നിവിടങ്ങളിൽ അപ്പൊസ്തലിക് നുൺഷ്യോയായി പ്രവർത്തിച്ചശേഷമാണു ഇന്ത്യയുടെ ചുമതലയിലേക്കു മാറിയത്.
International
സാഗ്രെബ്: ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ കന്യാസ്ത്രീയെ അക്രമി കുത്തി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണു സംഭവം.
ആശുപത്രിയിൽ ചികിത്സയിലുള്ള സിസ്റ്റർ മരിയ താത്യാന സർനോ (34) അപകടനില തരണം ചെയ്തു.
“അല്ലാഹു അക്ബർ’’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് അക്രമി സിസ്റ്ററെ കുത്തിയത്. സാഗ്രെബിലെ പ്രൈമറി സ്കൂളിൽ അധ്യാപികയാണ് സിസ്റ്റർ മരിയ.