ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഘാഗ്ര നദിയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസുകാരൻ മരിച്ചു. കുട്ടിയുടെ ബന്ധു ഉദയരാജ് സിംഗിനൊപ്പം കൃഷിസ്ഥലത്ത് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. കൃഷിസ്ഥലത്തിന് സമീപമുള്ള നദിക്കരയിൽ ഒളിച്ചിരുന്ന മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദയരാജ്, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ ഗ്രാമവാസികളും പോലീസും ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.