Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CrocodileRescued

Special

മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ഴി​തെ​റ്റി ന​ഗ​ര​ത്തി​ലേ​ക്ക്; മും​ബൈ​യി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ മു​ത​ല​യെ വ​ല​യി​ലാ​ക്കി

മും​ബൈ​യി​ലെ പ​വാ​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ മു​ത​ല​യെ വ​നം​വ​കു​പ്പും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ചേ​ർ​ന്ന് സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ ബൃ​ഹ​ൻ​മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ടു​ക​യും വ​ന്യ​ജീ​വി വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കു​ക​ളോ മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ ഉ​ണ്ടാ​കാ​തെ​യാ​ണ് മു​ത​ല​യെ വ​ല​യി​ലാ​ക്കി​യ​ത്.

പ​വാ​യി ത​ടാ​ക​ത്തി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന 'മ​ഗ്ഗ​ർ' ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​ത​ല​യാ​ണി​തെ​ന്നും, മ​ഴ​ക്കാ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ വ​ഴി​തെ​റ്റി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​താ​കാ​മെ​ന്നു​മാ​ണ് വ​ന്യ​ജീ​വി വി​ദ​ഗ്ദ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up