Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crossroads

America

ഹ്രസ്വചിത്ര മ​ത്സ​രം "ക്രോ​സ്റോ​ഡ്സ്' വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു

ടൊ​റ​ന്‍റോ: ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം സം​ഘ​ടി​പ്പി​ച്ച ഹ്രസ്വചിത്ര മ​ത്സ​രം "ക്രോ​സ്റോ​ഡ്സ്' വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 12 മാ​ർ​ത്തോ​മ്മാ പ​ള്ളി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​വ​ജ​ന​ങ്ങ​ളു​ടെ സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത​യും ആ​ത്മീ​യ സ​ന്ദേ​ശ​വും ക​ലാ​ത്മ​ക മി​ക​വും ഓ​രോ ചി​ത്ര​ത്തി​ലും വ്യ​ക്ത​മാ​യി പ്ര​തി​ഫ​ലി​ച്ചു. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ ബ്ലെ​സി, ഡോ​ൺ മാ​ക്സ് എ​ന്നി​വ​രും മാ​ർ​ത്തോ​മ്മാ സ​ഭ അ​നി​മേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ റെ​വ. റെ​ൻ​സി തോ​മ​സും മ​ത്സ​ര​ത്തി​ന്‍റെ ജൂ​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

 

Latest News

Corehub Up