Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CrowdSafety

Kouthukam

രാ​വ​ണ​ന്‍റെ പ്ര​തി​കാ​രം; കോ​ലം ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ട​ക്കം പാ​ഞ്ഞ​ത് കാ​ണി​ക​ൾ​ക്ക് നേ​രെ

ദ​സ​റ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വ​ണ​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ട​ക്ക​ങ്ങ​ൾ കാ​ണി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​വീ​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ​തി​വു​പോ​ലെ തി​ന്മ​യു​ടെ മേ​ൽ ന​ന്മ​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ തീ​പ്പൊ​രി​ക​ൾ റോ​ക്ക​റ്റു​പോ​ലെ ചീ​റി​പ്പാ​ഞ്ഞെ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​സ്ഥ​ലം ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ യു​ദ്ധ​ക്ക​ളം പോ​ലെ​യാ​കു​ക​യാ​യി​രു​ന്നു.

കോ​ല​ത്തി​ന്‍റെ ചു​വ​ട്ടി​ൽ തീ ​കൊ​ളു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ജീ​വ​നും​കൊ​ണ്ട് ആ​ളു​ക​ൾ നി​ല​വി​ളി​ച്ചു​കൊ​ണ്ട് നാ​ലു​പാ​ടും ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. സി​നി​മാ രം​ഗ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​അ​ബ​ദ്ധം വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

രാ​വ​ണ​ന്‍റെ ആ​ത്മാ​വി​ന്‍റെ തി​രി​ച്ച​ടി​യാ​ണെ​ന്ന് ചി​ല​ർ ത​മാ​ശ​യാ​യി കു​റി​ച്ച​പ്പോ​ൾ, ഇ​ത്ത​രം പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ആ​ളു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ക്കാ​ത്ത​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

ക​രി​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ കോ​ല​ങ്ങ​ളു​ടെ അ​ടു​ത്ത് ആ​ളു​ക​ൾ അ​ശ്ര​ദ്ധ​മാ​യി നി​ൽ​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഈ ​സം​ഭ​വം ഒ​രി​ക്ക​ൽ​ക്കൂ​ടി ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Corehub Up