കയ്റോ: ഗാസയിലെ വെടിനിർത്തൽ ധാരണകൾ വീണ്ടും സജീവമാക്കാനുള്ള പുതിയ നയതന്ത്രനീക്കങ്ങളുടെ ഭാഗമായി യുഎസ് പ്രതിനിധിയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനുമായ ജാരെദ് കുഷ്നർ, ഹമാസ് തലവൻ ഖലീൽ അൽ- ഹയ്യയുമായി കൂടിക്കാഴ്ച നടത്തി.
ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണു കൂടിക്കാഴ്ച നടന്നത്.
ഈജിപ്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.