Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crude Oil And

ക്രൂ​ഡും സ്വ​ർ​ണ​വും മു​ന്നോ​ട്ട്, രൂ​പ​യ്ക്കു ക്ഷീ​ണം

ഉ​​ത്സ​​വ സീ​​സ​​ൺ മു​​ൻ നി​​ർ​​ത്തി ആ​​ഭ്യ​​ന്ത​​ര ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ക​​ന​​ത്ത നി​​ക്ഷേ​​പ​​ത്തി​​ന് ഉ​​ത്സാ​​ഹി​​ച്ചെ​​ങ്കി​​ലും വി​​ദേ​​ശ ഓ​​പ​​റേ​​റ്റ​​ർ​​മാ​​ർ വി​​ൽ​​പ​​ന​​യ്ക്കു​​ത​​ന്നെ​​യാ​​ണ് മു​​ൻ​​തൂ​​ക്കം ന​​ൽ​​കി​​യ​​ത്. ഹൈ​​വി​​വെ​​യി​​റ്റ് ഓ​​ഹ​​രി​​ക​​ൾ വി​​റ്റു​​മാ​​റാ​​ൻ അ​​വ​​ർ ന​​ട​​ത്തി​​യ നീ​​ക്കം തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വാ​​ര​​ത്തി​​ലും ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ന്‍റെ ക​​രു​​ത്തു ചോ​​ർ​​ത്തി. സെ​​ൻ​​സെ​​ക്സ് 468 പോ​​യി​​ന്‍റും നി​​ഫ്റ്റി സൂ​​ചി​​ക 114 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്.

മ​​ധ്യപൂ​​ർ​​വേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷാ​​വ​​സ്ഥ​​യ്ക്കി​​ട​​യി​​ൽ രാ​​ജ്യാ​​ന്ത​​ര ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ചൂ​​ടു പി​​ടി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ രൂ​​പ​​യ്ക്കു മേ​​ൽ സ​​മ്മ​​ർ​​ദ​​മു​​ള​​വാ​​ക്കു​​ന്നു. നാ​​ണ​​യ​​പ്പെ​​രു​​പ്പ സാ​​ധ്യ​​ത മു​​ൻ​​നി​​ർ​​ത്തി ക​​രു​​ത​​ലോ​​ടെ​​യാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വി​​പ​​ണി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്.

പ്ര​​തി​​കൂ​​ല വാ​​ർ​​ത്ത​​ക​​ളു​​ടെ വേ​​ലി​​യേ​​റ്റം ത​​ട​​യാ​​ൻ ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ എ​​ല്ലാ ദി​​വ​​സ​​വും നി​​ക്ഷ​​പ​​ക​​രാ​​യി​​രു​​ന്നു. മൊ​​ത്തം 13,778.62 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ശേ​​ഖ​​രി​​ച്ചി​​ട്ടും വി​​പ​​ണി​​ക്കു തി​​രി​​ച്ച​​ടി ​​നേ​​രി​​ട്ടു. ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി 2059.52 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം വി​​ദേ​​ശ ഇ​​ട​​പാ​​ടു​​കാ​​ർ ന​​ട​​ത്തി, മ​​റ്റ് ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​വ​​ർ വി​​ൽ​​പ​​ന​​ക്കാ​​രാ​​യി 3661.17 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു.

നി​​ഫ്റ്റി​​ക്ക് മു​​ൻ​​വാ​​രം ന​​ൽ​​കി​​യ പ്ര​​തി​​രോ​​ധ​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും ആ​​ദ്യ താ​​ങ്ങ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ൽ കൈ​​വ​​രി​​ച്ച വി​​ജ​​യം പ്ര​​ദേ​​ശി​​ക നി​​ക്ഷേ​​പ​​ക​​ർ​​ക്കു പ്ര​​തീ​​ക്ഷ സ​​മ്മാ​​നി​​ച്ചു. ഈ ​​വാ​​രം വി​​പ​​ണി ഒ​​രു ക​​ൺ​​സോ​​ളി​​ഡേ​​ഷ​​നു ശ്ര​​മം ന​​ട​​ത്താം. 24,366 പോ​​യി​​ന്‍റി​​ൽ​​നി​​ന്നു കൂ​​ടു​​ത​​ൽ മി​​ക​​വി​​ന് അ​​വ​​സ​​രം ല​​ഭി​​ക്കാ​​തെ വാ​​ര​​മ​​ധ്യം 24,025ലേ​​ക്ക് ഇ​​ടി​​ഞ്ഞു. ക​​ഴി​​ഞ്ഞ ല​​ക്കം സൂ​​ചി​​പ്പി​​ച്ച 24,072ലെ ​​താ​​ങ്ങ് ത​​ക​​ർ​​ത്തെ​​ങ്കി​​ലും 24,001ലേ​​ക്കു​​ള്ള പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 24,025 വ​​രെ സൂ​​ചി​​ക സ​​ഞ്ച​​രി​​ച്ചു. ഈ ​​റേ​​ഞ്ചി​​ലെ വാ​​ങ്ങ​​ൽ താ​​ത്പ​​ര്യ​​ത്തി​​ൽ 24,252ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

വി​​പ​​ണി​​യു​​ടെ മ​​റ്റു സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഈ​​വാ​​രം 24,064ലാ​​ണ് ആ​​ദ്യ സ​​പ്പോ​​ർ​​ട്ട്. ഒ​​രു മി​​ക​​വി​​നു മു​​തി​​ർ​​ന്നാ​​ൽ 24,399-24,547നെ ​​ല​​ക്ഷ്യ​​മാ​​ക്കാ​​മെ​​ങ്കി​​ലും ഉ​​യ​​ർ​​ന്ന ത​​ല​​ങ്ങ​​ളി​​ൽ വി​​ൽ​​പ​​ന​​ക്കാ​​ർ പി​​ടി​​മു​​റു​​ക്കാം. ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് ന​​ഷ്ട​​മാ​​യാ​​ൽ 23,877ലേ​​ക്കു പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം. 20 ഡി​​എം​​എ ആ​​യ 24,180ന് ​​മു​​ക​​ളി​​ൽ നീ​​ങ്ങു​​ന്ന​​ത് ചെ​​റി​​യ​​തോ​​തി​​ൽ ബു​​ള്ളി​​ഷാ​​ണ്. ക്ലോ​​സിം​​ഗി​​ൽ വി​​പ​​ണി 100 ഡി​​എം​​എ ആ​​യ 24,396നു ​​മു​​ക​​ളി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​ത് അ​​ൽ​​പം നെ​​ഗ​​റ്റീ​​വ് മ​​നോ​​ഭാ​​വ​​ത്തി​​നു കാ​​ര​​ണ​​മാ​​ക്കാം.

നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് സെ​​പ്റ്റം​​ബ​​ർ, ആ​​ദ്യ പ​​കു​​തി​​യി​​ൽ ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. 24,450ൽ​​നി​​ന്നു 24,212ലേ​​ക്ക് ഇ​​ടി​​ഞ്ഞ ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​ൽ 24,391ലാ​​ണ്. ഈ ​​വാ​​രം 24,250-24,100ലെ ​​പ്ര​​ധാ​​ന പി​​ന്തു​​ണ​​ക​​ൾ നി​​ല​​നി​​ർ​​ത്തി​​യാ​​ൽ ഓ​​പ​​റേ​​റ്റ​​ർ​​മാ​​ർ കൂ​​ടു​​ത​​ൽ താ​​ത്പ​​ര്യം കാ​​ണി​​ക്കാം.

സെ​​പ്റ്റം​​ബ​​റി​​ന്‍റെ പ്ര​​തി​​രോ​​ധം 24,600 റേ​​ഞ്ചി​​ലാ​​ണ്. വി​​പ​​ണി​​യി​​ലെ ഓ​​പ്പ​​ൺ ഇ​​ന്‍റ​​റ​​സ്റ്റ് ഏ​​ക​​ദേ​​ശം 18 ല​​ക്ഷം ക​​രാ​​റു​​ക​​ളി​​ൽ​​നി​​ന്ന് 67 ല​​ക്ഷ​​മാ​​യി കു​​തി​​ച്ചു. നി​​ര​​ക്കു താ​​ഴ്ന്ന അ​​വ​​സ​​ര​​ത്തി​​ൽ ഓ​​പ്പ​​ൺ ഇ​​ന്‍റ​​റ​​സ്റ്റി​​ലു​​ണ്ടാ​​യ കു​​തി​​പ്പ് പു​​തി​​യ വി​​ൽ​​പ​​ന​​ക്കാ​​രു​​ടെ വ​​ര​​വി​​നെ വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​താ​​യ​​ത്, 24,100ലേ​​ക്കു പ​​രീ​​ക്ഷ​​ണ സാ​​ധ്യ​​ത​​ക​​ൾ ത​​ള്ളി​​ക​​ള​​യാ​​നാ​​വി​​ല്ല.


സെ​​ൻ​​സെ​​ക്സ് മു​​ൻ​​വാ​​ര​​ത്തി​​ലെ 78,009 പോ​​യി​​ന്‍റി​​ൽ​​നി​​ന്ന് 78,048ലേ​​ക്ക് ഓ​​പ്പ​​ണിം​​ഗി​​ൽ ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ​​വാ​​രം സൂ​​ചി​​പ്പി​​ച്ച പ്ര​​തി​​രോ​​ധ​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കും മു​​ന്നേ വി​​പ​​ണി​​യി​​ൽ വി​​ൽ​​പ​​ന​​ക്കാ​​ർ പി​​ടി​​മു​​റു​​ക്കി. ഇ​​തോ​​ടെ സെ​​ൻ​​സെ​​ക്സി​​ന് 77,000ലെ ​​താ​​ങ്ങ് ന​​ഷ്ട​​പ്പെ​​ട്ട് 76,822ലേ​​ക്ക് ഇ​​ടി​​ഞ്ഞു.

വ്യാ​​പാ​​രാ​​ന്ത്യം ക​​രു​​ത്ത് അ​​ൽ​​പം തി​​രി​​ച്ചു​​പി​​ടി​​ച്ച് 77,540 പോ​​യി​​ന്‍റി​​ലാ​​ണ്. നി​​ല​​വി​​ലെ ച​​ല​​ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 78,118ലെ ​​പ്ര​​തി​​രോ​​ധം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കാ​​ൻ ശ്ര​​മി​​ക്കാം. ഇ​​തി​​നി​​ട​​യി​​ൽ ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ൾ ഒ​​രി​​ക്ക​​ൽകൂ​​ടി വി​​ൽ​​പ​​നയ്​​ക്കി​​റ​​ങ്ങി​​യാ​​ൽ സൂ​​ചി​​ക 76,892-76,244 റേ​​ഞ്ചി​​ലേ​​ക്കു തി​​രു​​ത്ത​​ലി​​നു നി​​ർ​​ബ​​ന്ധി​​ത​​മാ​​വും. ഡെ​​യ്‌​​ലി ചാ​​ർ​​ട്ട് പ​​രി​​ശോ​​ധി​​ച്ചാ​​ൽ 76,662ൽ ​​സ​​പ്പോ​​ർ​​ട്ടു​​ണ്ട്.
വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ ഡോ​​ള​​റി​​നു മു​​ന്നി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം 95.41ൽ​​നി​​ന്നു 95.73ലേ​​ക്കു ദു​​ർ​​ബ​​ല​​മാ​​യെ​​ങ്കി​​ലും വ്യാ​​പാ​​രാ​​ന്ത്യം അ​​ൽ​​പം ക​​രു​​ത്തു തി​​രി​​ച്ചു​​പി​​ടി​​ച്ച് 95.68ലാ​​ണ്.
ക്രൂ​​ഡ് വി​​ല വീ​​ണ്ടും ഉ​​യ​​ർ​​ന്നു. ബാ​​ര​​ലി​​ന് 90 ഡോ​​ള​​റി​​ൽ​​നി​​ന്നു 94.40 ഡോ​​ള​​റാ​​യി. മു​​ൻ​​വാ​​രം സൂ​​ച​​ന ന​​ൽ​​കി​​യ​​താ​​ണ് 91ലെ ​​പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ന്നാ​​ൽ 98 ഡോ​​ള​​റി​​ലേ​​ക്കു മു​​ന്നേ​​റാ​​നു​​ള്ള പ്ര​​വ​​ണ​​ത കാ​​ണി​​ക്കു​​മെ​​ന്ന്. പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബ്രെ​​ൻ​​ഡ് ക്രൂ​​ഡ് ഓ​​യി​​ൽ 98-101 ഡോ​​ള​​റി​​നെ ഉ​​റ്റു നോ​​ക്കാം. വി​​പ​​ണി​​യു​​ടെ സ​​പ്പോ​​ർ​​ട്ട് 87 ഡോ​​ള​​റി​​ലാ​​ണ്.
ന്യൂ​​യോ​​ർ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ൽ സ്വ​​ർ​​ണ​​ത്തി​​ലെ വാ​​ങ്ങ​​ൽ താ​​ൽ​​പ​​ര്യം ശ​​ക്ത​​മാ​​യി. ഫ​​ണ്ടു​​ക​​ൾ​​ക്കൊ​​പ്പം വി​​വി​​ധ കേ​​ന്ദ്ര ബാ​​ങ്കു​​ക​​ളും നി​​ക്ഷേ​​പ​​ത്തി​​ന് ഉ​​ത്സാ​​ഹി​​ച്ച വി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​യോ​​ഴു​​ക്ക് ശ​​ക്ത​​മാ​​ക്കി.
ട്രോ​​യ് ഔ​​ൺ​​സി​​ന് 4376 ഡോ​​ള​​റി​​ൽ ഓ​​പ്പ​​ൺ ചെ​​യ്ത സ്വ​​ർ​​ണം 4632 ഡോ​​ള​​ർ വ​​രെ ക​​യ​​റി, വാ​​രാ​​ന്ത്യം നി​​ര​​ക്ക് 4602 ഡോ​​ള​​റി​​ലാ​​ണ്. മ​​ഞ്ഞ​​ലോ​​ഹം ബു​​ള്ളി​​ഷ് ട്രെ​​ൻ​​ഡി​​ൽ നീ​​ങ്ങു​​ന്ന​​തി​​നാ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം തു​​ട​​രാം.

Latest News

Corehub Up