അമ്പലപ്പുഴ: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സാംസ്കാരിക വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ എംഎൽഎ. തകഴി സ്മാരകത്തിലെ മ്യൂസിയ നിർമാണവുമായി ബന്ധപ്പെട്ടാണ് സുധാകരൻ ഈ വിമർശനം നടത്തിയത്. മ്യൂസിയ നിർമാണത്തിന് കഴിഞ്ഞ സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചിട്ട് മൂന്നരക്കോടി രൂപ തിരിച്ചെടുത്തുവെന്ന് കരുമാടി ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സുധാകരൻ പറഞ്ഞു.
ഇത് അപമാനകരമായ രീതിയാണ്. സ്മാരകത്തിൽ മ്യൂസിയം നിർമിക്കാൻ ഇനി മൂന്നു കോടി രൂപ വേണമെന്ന് സ്മാരക സമിതി ചെയർമാൻ കൂടിയായ സുധാകരൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ സാംസ്കാരിക, സാമ്പത്തിക നയം തികച്ചും തെറ്റായിരുന്നു. സാംസ്കാരിക സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന പരിപാടിയായിരുന്നു ഇതെന്നും സുധാകരൻ കുറ്റപ്പെടുത്തി.