കൊല്ലം: ജീവകാരുണ്യപ്രവര്‍ത്തനം സാംസ്കാരിക സംഘടനകളും മാതൃകയാക്കണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. സ്നേഹവും കരുണയും സമൂഹം കൂടുതലായി ആഗ്രഹിക്കുന്ന ഈ പുതുയുഗത്തില്‍ ജനാഭിപ്രായവേദിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ജനാഭിപ്രായവേദിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേരള എന്‍ജിഒ അസോസിയേഷന് ഹാളില്‍നടന്ന ഓണം സ്മൃതി സംഗമവും സ്നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓണക്കോടിയും നിര്‍ധനര്‍ക്കുളള ചികിത്സാ ധനസഹായവും അഡ്വ. സുകുല്‍ ഖാദര്‍ വിതരണം ചെയ്തു. സാഹിത്യ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം കവി പുന്തലത്താഴം ചന്ദ്രബോസ് നിര്‍വഹിച്ചു. മണി.കെ. ചെന്താപ്പൂരിന്റെ ആനമരം എന്ന ബാലസാഹിത്യ കൃതി ഡോ. അശോക് ശങ്കറിന് നല്കി മന്ത്രി പ്രകാശനം ചെയ്തു. പ്രസിഡന്റ് ഡി. ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കുളമട ഉണ്ണി, പാരിപ്പളളി രാജീവ്, വി.ടി. കുരീപ്പുഴ, വി.എസ്.പ്രസാദ് പെരിനാട്, അഡ്വ. നൗഷീദ ബിന്ദു, ഷീജ ഉണ്ണി, പ്രിന്‍സി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന നിയമബോധവല്‍ക്കരണ ക്ലാസുകള്‍ അഡ്വ. സുകുല്‍ ഖാദര്‍, അഡ്വ. ആര്‍ച്ച രാധാകൃഷ്ണന്, റിട്ട. ആര്‍ഡിഒ എ. തുളീസധരന്പിളള എന്നിവര്‍ നയിച്ചു.