Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CultureMeetsCrossover

Viral

റെഡ് ബുൾ കാറിന് നാരങ്ങാ-മുളക് മാല; എഫ് 1 ട്രാക്കിനെ അമ്പരപ്പിച്ച് തനി നാടൻ 'പൂജ'

വേ​ഗ​ത​യു​ടെ​യും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ട്രാ​ക്കു​ക​ളി​ൽ നി​ന്ന് വ​രു​ന്ന​ത് കൗ​തു​ക​ക​ര​മാ​യ ഒ​രു വാ​ർ​ത്ത​യാ​ണ്.

ലോ​ക​പ്ര​ശ​സ്ത​മാ​യ റെ​ഡ് ബു​ൾ റേ​സിം​ഗ് കാ​റി​ന് മു​ന്നി​ൽ ഒ​രു ത​നി നാ​ട​ൻ ഇ​ന്ത്യ​ൻ പൂ​ജ ന​ട​ന്ന​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​ര​വി​ഷ​യം.

സം​രം​ഭ​ക​നും പോ​ഡ്‌​കാ​സ്റ്റ​റു​മാ​യ എ.​ജെ. ല​ൽ​വാ​നി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ വൈ​റ​ലാ​യി മാ​റി.

ത​ന്‍റെ കു​ടും​ബ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ ഒ​രു എ​ഫ് വ​ൺ കാ​റി​ന് പൂ​ജ ചെ​യ്യു​ന്ന​ത് നേ​രി​ട്ട് കാ​ണു​ന്ന​തെ​ന്ന ല​ൽ​വാ​നി​യു​ടെ ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

റെ​ഡ് ബു​ൾ കാ​റി​ന്‍റെ തി​ള​ങ്ങു​ന്ന ബോ​ഡി​ക്ക് മു​ന്നി​ൽ ഒ​രു ഭാ​ര​തീ​യ സ്ത്രീ ​ഭ​ക്തി​പൂ​ർ​വ്വം ന​ട​ത്തി​യ ച​ട​ങ്ങു​ക​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദേ​ശി​ക​ളാ​യ ക്രൂ ​അം​ഗ​ങ്ങ​ളെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി.

വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് മ​നോ​ഹ​ര​മാ​യ ഒ​രു പൂ​മാ​ല ചാ​ർ​ത്തി​യും ച​ന്ദ​ന​ക്കു​റി തൊ​ടു​വി​ച്ചു​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. അ​പ​ക​ട​ങ്ങ​ളും ദോ​ഷ​ദൃ​ഷ്ടി​ക​ളും അ​ക​റ്റാ​ൻ സാ​ധാ​ര​ണ​യാ​യി ഇ​ന്ത്യ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ കെ​ട്ടാ​റു​ള്ള നാ​ര​ങ്ങ​യും പ​ച്ച​മു​ള​കും കോ​ർ​ത്ത മാ​ല ഈ ​കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന റേ​സിം​ഗ് കാ​റി​ലും അ​ണി​യി​ച്ചു എ​ന്ന​ത് ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ ഐ​ശ്വ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി കാ​റി​ന് മു​ന്നി​ൽ തേ​ങ്ങ​യു​ട​ച്ച​തോ​ടെ വി​ദേ​ശി​ക​ളാ​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കി​ട​യി​ൽ അ​ത്ഭു​ത​വും പു​ഞ്ചി​രി​യും പ​ട​ർ​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഈ ​അ​പൂ​ർ​വ്വ നി​മി​ഷ​ത്തെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

റെ​ഡ് ബു​ൾ എ​ന്ന ക​മ്പ​നി കാ​റി​ന് വേ​ഗ​ത​യും ചി​റ​കു​ക​ളും ന​ൽ​കു​മാ​യി​രി​ക്കും, എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​രു​ടെ ഈ ​നാ​ര​ങ്ങാ-​മു​ള​ക് മാ​ല​യാ​ണ് വാ​ഹ​ന​ത്തി​ന് യ​ഥാ​ർ​ഥ സം​ര​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ത​ര​ത്തി​ലു​ള്ള ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ക​യാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​രു കാ​യി​ക ഇ​ന​ത്തി​ലേ​ക്ക് ഭാ​ര​തീ​യ സം​സ്കാ​രം ഇ​ത്ര മ​നോ​ഹ​ര​മാ​യി ഇ​ഴ​ചേ​ർ​ന്ന​ത് വ​ലി​യൊ​രു മാ​റ്റ​മാ​യാ​ണ് പ​ല​രും ക​ണ​ക്കാ​ക്കു​ന്ന​ത്.

Latest News

Corehub Up