Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CultureShock

Kouthukam

വിവാഹവേദിയിലെ ആ അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം

നാ​ല് വ​ധു​മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ വ​ധു​വി​നെ വേ​ളി​ക​ഴി​ക്കു​ന്ന വ​ര​ൻ! കേ​ൾ​ക്കു​മ്പോ​ൾ അ​ല്പം അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ങ്കി​ലും ഒ​രു ഇ​ന്ത്യ​ൻ വി​വാ​ഹ​വേ​ദി​യി​ൽ നി​ന്നു​ള്ള അ​തീ​വ ര​സ​ക​ര​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

വ​ട​ക്കേ ഇ​ന്ത്യ​ൻ വി​വാ​ഹ​ങ്ങ​ളി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ ‘ഫേ​ര' അ​ഥ​വാ അ​ഗ്നി​പ്ര​ദ​ക്ഷി​ണ​ത്തി​നി​ടെ​യാ​ണ് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​വും എ​ന്നാ​ൽ കൗ​തു​ക​ക​ര​വു​മാ​യ ഈ ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വ​ധൂ​വ​ര​ന്മാ​ർ അ​ഗ്നി​യെ സാ​ക്ഷി​യാ​ക്കി ഏ​ഴു​ത​വ​ണ വ​ലം​വെ​ക്കു​ന്ന​താ​ണ് ഈ ​ച​ട​ങ്ങ്.

എ​ന്നാ​ൽ വ​ധു​വി​നൊ​പ്പം അ​വ​ളു​ടെ മൂ​ന്ന് ഉ​റ്റ സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി ഈ ​ച​ട​ങ്ങി​ൽ പ​ങ്കു​ചേ​ർ​ന്ന​തോ​ടെ സം​ഭ​വം ആ​കെ​മാ​റി മ​റി​ഞ്ഞു. യ​ഥാ​ർ​ഥ​ത്തി​ൽ വ​ധു ധ​രി​ച്ചി​രു​ന്ന ഭാ​ര​മേ​റി​യ വി​വാ​ഹ വ​സ്ത്രം കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ദേ​ശി​ക​ളാ​യ അ​വ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ കൂ​ടെ ന​ട​ന്ന​ത്.

എ​ന്നാ​ൽ വ​ധു​വി​ന്‍റെ പു​റ​കി​ലാ​യി വ​രി​വ​രി​യാ​യി ന​ട​ന്ന് ഈ ​പ്ര​ദി​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ത​ങ്ങ​ളും ഈ ​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണെ​ന്നോ, ആ​ചാ​ര​പ്ര​കാ​രം അ​ത് വ​ധു​വി​നു​ള്ള സ്ഥാ​ന​മാ​ണെ​ന്നോ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തോ​ടെ ആ​ളു​ക​ളു​ടെ മു​ൻ​പി​ൽ ഒ​രേ​സ​മ​യം നാ​ല് വ​ധു​മാ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന വ​ര​നെ​പ്പോ​ലെ നി​തീ​ഷ് എ​ന്ന യു​വാ​വ് മാ​റി. പു​രോ​ഹി​ത​നും മ​റ്റ് ബ​ന്ധു​ക്ക​ളും ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ട്ട് അ​ബ​ദ്ധം തി​രു​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ക​ല്യാ​ണ​പ്പ​ന്ത​ലി​ൽ ചി​രി പ​ട​ർ​ന്നി​രു​ന്നു.

ആ​ചാ​ര​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ​ക്ക് അ​പ്പു​റം, വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ത​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തി​നു​വേ​ണ്ടി ഒ​ത്തു​ചേ​ർ​ന്ന ആ ​നി​മി​ഷ​ത്തെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ലോ​കം സ്വീ​ക​രി​ച്ച​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. ക​നി​ഷ്ക എ​ന്ന വ​ധു ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം കു​റി​പ്പി​ലൂ​ടെ ഇ​തി​നെ വ്യ​ക്ത​മാ​ക്കു​ന്ന​ത് സ്നേ​ഹ​ത്തി​ന് അ​തി​ർ​വ​ര​മ്പു​ക​ളി​ല്ല എ​ന്നാ​ണ്.

ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ന്ത്യ​ൻ സം​സ്കാ​രം പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും വൈ​വി​ധ്യ​ങ്ങ​ളെ ആ​ഘോ​ഷി​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹി​ജാ​ബ് ധ​രി​ച്ച പെ​ൺ​കു​ട്ടി​ക​ളും വി​ദേ​ശ സു​ഹൃ​ത്തു​ക്ക​ളും ഇ​ന്ത്യ​ൻ വ​ധു​വി​നൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​കാ​ഴ്ച യ​ഥാ​ർ​ഥ ഇ​ന്ത്യ​യു​ടെ സൗ​ഹാ​ർ​ദ്ദ മു​ഖ​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Latest News

Corehub Up