കായംകുളം: സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 6.45 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന മാർക്കറ്റ് പാലത്തിന്റെ നിർമാണോദ്ഘാടനം യു. പ്രതിഭ എംഎൽഎ നിർവഹിച്ചു.
നഗരസഭാ കൗൺസിലർ സജിന സഹീർ അധ്യക്ഷയായി. കായംകുളം സസ്യമാർക്കറ്റിനെയും കായംകുളം-തിരുവല്ല റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 20 മീറ്റർ നീളമുണ്ട്.
ഇരുവശങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലാണ് പുതിയ പാലംനിർമിക്കുന്നത്. നിർമാണത്തിന് മുന്നോടിയായി താത്കാലിക സമാന്തര പാലം നിർമിക്കും.