Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CustomerEtiquette

Viral

കൈ ​ക​ഴു​കാ​ൻ തൊ​ട്ട​ടു​ത്ത് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ഡൈ​നിം​ഗ് ടേ​ബി​ളി​ന് അ​രി​കി​ൽ കൈ​ക​ഴു​കി ഉ​പ​ഭോ​ക്താ​വ്; ജീ​വ​ന​ക്കാ​ര​ന്‍റെ ദു​ര​വ​സ്ഥ ക​ണ്ട് ഞെ​ട്ടി നെ​റ്റി​ചു​ളി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സിം​ഗ​പ്പൂ​രി​ലെ പ്ര​മു​ഖ ഭ​ക്ഷ​ണ​ശാ​ല​യാ​യ ഡി.​കെ സി​ഗ്നേ​ച്ചേ​ഴ്സി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ വ്യ​ക്തി​യു​ടെ പെ​രു​മാ​റ്റ​മാ​ണ് ഓ​ൺ​ലൈ​ൻ ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

തൊ​ട്ട​ടു​ത്ത് പ്ര​ത്യേ​ക ഹാ​ൻ​ഡ്‌​വാ​ഷ് സൗ​ക​ര്യ​വും ടോ​യ്‌​ല​റ്റും ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മേ​ശ​യ്ക്ക് തൊ​ട്ട​രി​കി​ൽ വെ​ച്ചു​ത​ന്നെ ഇ​യാ​ൾ കൈ ​ക​ഴു​കു​ക​യാ​യി​രു​ന്നു.

റ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ൽ, പാ​ത്ര​ത്തി​ൽ നി​ന്നു​ള്ള വെ​ള്ള​മെ​ടു​ത്ത് ഇ​യാ​ൾ കൈ​ക​ഴു​കു​ന്ന​തും ആ ​വെ​ള്ളം മു​ഴു​വ​ൻ നി​ല​ത്തേ​ക്ക് ഒ​ഴു​കി​പ്പ​ര​ക്കു​ന്ന​തും വ്യ​ക്ത​മാ​യി കാ​ണാം. ഈ ​സ​മ​യ​മ​ത്ര​യും ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ ​ചു​റ്റും ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ ശാ​ന്ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.

നി​ല​ത്ത് വെ​ള്ളം പ​ട​ർ​ന്ന​ത് ക​ണ്ട ജീ​വ​ന​ക്കാ​ര​ൻ ഉ​ട​ൻ​ത​ന്നെ മോ​പ്പു​മാ​യി എ​ത്തി സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും, ത​ങ്ങ​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ടു​ണ്ടാ​യ ജീ​വ​ന​ക്കാ​ര​നെ അ​ല്പം പോ​ലും ശ്ര​ദ്ധി​ക്കാ​നോ സ​ഹാ​നു​ഭൂ​തി കാ​ണി​ക്കാ​നോ ഉ​പ​ഭോ​ക്താ​ക്ക​ൾ ത​യ്യാ​റാ​യി​ല്ല.

ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും സ​ർ​വീ​സ് ജീ​വ​ന​ക്കാ​രോ​ട് കാ​ണി​ക്കേ​ണ്ട ആ​ദ​ര​വി​നെ​ക്കു​റി​ച്ചും വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ റ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ചെ​മ്മീ​ൻ നൂ​ഡി​ൽ​സും മ​റ്റ് സീ​ഫു​ഡ് വി​ഭ​വ​ങ്ങ​ളും കൈ​കൊ​ണ്ട് ക​ഴി​ക്കു​ന്ന​താ​ണ് രീ​തി എ​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ ​ക​ഴു​കേ​ണ്ടി വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് സ്ഥാ​പ​നം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം സോ​പ്പും ടി​ഷ്യൂ​വും അ​ട​ങ്ങി​യ ഹാ​ൻ​ഡ്‌​വാ​ഷ് ഏ​രി​യ​യും പി​ൻ​ഭാ​ഗ​ത്ത് ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​വും പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള​പ്പോ​ൾ ഡൈ​നിം​ഗ് ടേ​ബി​ൾ കൈ ​ക​ഴു​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

നി​ല​ത്ത് വെ​ള്ള​മൊ​ഴി​ക്കു​ന്ന​ത് ശു​ചി​ത്വ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ആ​ളു​ക​ൾ വ​ഴു​തി​വീ​ഴു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​തെ​ളി​ക്കു​മെ​ന്നും തി​ര​ക്കി​ട്ട് ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​ത് അ​ധി​ക ജോ​ലി​ഭാ​രം സൃ​ഷ്ടി​ക്കു​മെ​ന്നും റ​സ്റ്റോ​റ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up