Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber

പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സൈബര്‍തട്ടിപ്പ്; നഷ്‌ടമായത് 3.91 ലക്ഷം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ജ പെ​​​ന്‍ഷ​​​ന്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​ല്‍ ന​​​ഷ്ട​​​മാ​​​യ​​​ത് 3.91 ല​​​ക്ഷം രൂ​​​പ. ഒ​​​രു കേ​​​സാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്‍സ്റ്റ​​​ഗ്രാം, ഫേ​​​സ്ബു​​​ക്ക് തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ പെ​​​ന്‍ഷ​​​ന്‍ കാ​​​ര്‍ഡ്, മ​​​ന്ത്‌​​​ലി പെ​​​ന്‍ഷ​​​ന്‍ സ്‌​​​കീം, സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍ ബെ​​​ന​​​ഫി​​​റ്റ് കാ​​​ര്‍ഡ് എ​​​ന്നി​​​വ​​​യു​​​ടെ വ്യാ​​​ജ പ​​​ര​​​സ്യ ലി​​​ങ്കു​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ചാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​ത്ത​​​രം പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ല്‍ കാ​​​ണു​​​ന്ന ലി​​​ങ്കു​​​ക​​​ളി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ള്‍ നേ​​​രി​​​ട്ട് വാ​​​ട്‌​​​സ്ആ​​​പ് ചാ​​​റ്റി​​​ലേ​​​ക്ക് റീ​​​ഡ​​​യ​​​റ​​​ക്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. തു​​​ട​​​ര്‍ന്ന് ത​​​ട്ടി​​​പ്പു​​​കാ​​​ര്‍, ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്കി​​​ന്‍റെ ക​​​സ്റ്റ​​​മ​​​ര്‍ കെ​​​യ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്ന വ്യാ​​​ജേ​​​ന ഫോ​​​ണ്‍ കോ​​​ളു​​​ക​​​ള്‍ വ​​​ഴി​​​യോ, വാ​​​ട്‌​​​സ്ആ​​​പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വ​​​ഴി​​​യോ ബ​​​ന്ധ​​​പ്പെ​​​ടും.

പെ​​​ന്‍ഷ​​​ന്‍ കാ​​​ര്‍ഡ് ആ​​​ക്ടി​​​വേ​​​ഷ​​​നു വേ​​​ണ്ടി പെ​​​ന്‍ഷ​​​ന്‍ ഫോം ​​​എ​​​ന്ന പേ​​​രി​​​ല്‍ ഒ​​​രു ലി​​​ങ്ക് അ​​​യ​​​യ്ക്കു​​​ക​​​യും അ​​​ത് തു​​​റ​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​രി​​​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും. ലി​​​ങ്ക് തു​​​റ​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ത​​​ന്നെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ മാ​​​ല്‍വെ​​​യ​​​ര്‍ അ​​​ട​​​ങ്ങി​​​യ എ​​​പി​​​കെ ഫ​​​യ​​​ല്‍ ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

ഈ ​​​മാ​​​ല്‍വെ​​​യ​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വ​​​ഴി മൊ​​​ബൈ​​​ലി​​​ലെ ഒ​​​ടി​​​പി സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍, ബാ​​​ങ്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍, എ​​​സ്എം​​​എ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ക്ക് ല​​​ഭി​​​ക്കും. തു​​​ട​​​ര്‍ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ന്നും ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡു​​​ക​​​ളി​​​ല്‍ നി​​​ന്നും അ​​​വ​​​ര്‍ അ​​​റി​​​യാ​​​തെ ത​​​ന്നെ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ പ​​​ണം പി​​​ന്‍വ​​​ലി​​​ക്കും.

ത​​​ട്ടി​​​പ്പി​​​ൽ വീ​​​ഴാ​​​തി​​​രി​​​ക്കാ​​​ൻ

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ കാ​​​ണു​​​ന്ന ബാ​​​ങ്ക്, പെ​​​ന്‍ഷ​​​ന്‍ ഓ​​​ഫ​​​ര്‍ ലി​​​ങ്കു​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

വാ​​​ട്‌​​​സ്ആ​​​പ് വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന എ​​​പി​​​കെ ഫ​​​യ​​​ലു​​​ക​​​ള്‍ ഒ​​​രി​​​ക്ക​​​ലും ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യ​​​രു​​​ത്

ബാ​​​ങ്കു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ വ​​​രു​​​ന്ന പെ​​​ന്‍ഷ​​​ന്‍ ഫോം, ​​​വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ലി​​​ങ്ക് തു​​​ട​​​ങ്ങി​​​യ ലി​​​ങ്കു​​​ക​​​ളി​​​ല്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം

ഒ​​​ടി​​​പി, ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ള്‍, കാ​​​ര്‍ഡ് ന​​​മ്പ​​​ര്‍, സി​​​വി​​​വി എ​​​ന്നി​​​വ ഒ​​​രി​​​ക്ക​​​ലും പ​​​ങ്കു​​​വയ്​​​ക്ക​​​രു​​​ത്

Install from Unknown Sourcse എ​​​ന്ന ഓ​​​പ്ഷ​​​ന്‍ മൊ​​​ബൈ​​​ലി​​​ല്‍ ഓ​​​ഫ് ചെ​​​യ്തി​​​രി​​​ക്ക​​​ണം

അ​​​ടി​​​യ​​​ന്ത​​​ര സ​​​മ്മ​​​ര്‍ദം സൃ​​​ഷ്ടി​​​ക്കു​​​ന്ന ഫോ​​​ണ്‍ കോ​​​ളു​​​ക​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്

സൈ​​​ബ​​​ര്‍ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് സം​​​ഭ​​​വി​​​ച്ചാ​​​ല്‍ ഉ​​​ട​​​ന്‍ 1930 എ​​​ന്ന സൈ​​​ബ​​​ര്‍ ഹെ​​​ല്‍പ് ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലോ https://cybercrime. gov.in എ​​​ന്ന ദേ​​​ശീ​​​യ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ര്‍ട്ട​​​ലി​​​ലോ പ​​​രാ​​​തി ന​​​ല്‍കു​​​ക.

Latest News

Corehub Up