Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber PartisansBY

രേഖകൾ ചോർത്തി; യുക്രെയ്ൻ യുദ്ധത്തിൽ മരിച്ചത് അഞ്ചു ലക്ഷത്തോളം റഷ്യൻ സൈനികർ

ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കരുതിയ യുദ്ധം, അഞ്ചു വർഷത്തിലേക്കെത്തുമ്പോൾ റഷ്യക്കു നൽകേണ്ടിവന്നതു കനത്ത വില! 2022-ൽ ​യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തി​നുശേ​ഷം കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. മോസ്കോയിൽനിന്നു ചോർന്ന രേഖകൾ പ്രകാരം കു​റ​ഞ്ഞ​ത് 4,90,334 സൈ​നി​ക​ർക്കു യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടതായാണു വിവരം. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബെ​ലാ​റൂ​സി​യ​ൻ ഹാ​ക്ക​ർ ഗ്രൂ​പ്പാ​യ 'സൈ​ബ​ർ പാ​ർ​ട്ടി​സാ​ൻ​സ് ബി​വൈ', യു​ക്രെ​യ്‌​നി​ന്‍റെ 'സൈ​ല​ന്‍റ് ക്രോ' ​എ​ന്നി​വ​രാണ്, റ​ഷ്യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഏ​ജ​ൻ​സി​യാ​യ 'റോ​സ്‌​സ്റ്റാ​റ്റി'ന്‍റെ വിവരങ്ങൾ ചോർത്തിയത്. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഏ​ജ​ൻ​സി സ​മ്മ​തി​ച്ചിട്ടുണ്ട്. എന്നാൽ, സു​ര​ക്ഷി​ത​മാ​യ രേഖകളൊന്നും ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വാ​ദം.

2021 മു​ത​ൽ 2026 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള 1.1 കോ​ടി​യി​ല​ധി​കം മ​ര​ണ​രേ​ഖ​ക​ളാ​ണു പരിശോധിച്ചത്. റഷ്യൻ സ്വ​ത​ന്ത്ര മാ​ധ്യ​മ​മാ​യ 'മീ​ഡി​യ​സോ​ണ'​ ശേഖരിച്ച വിവരങ്ങളും ഏജൻസിയിൽനിന്നു ചോർത്തിയ രേഖകളും വിശകലനം ചെയ്താണു മരണസംഖ്യ കണക്കാക്കിയത്. എന്നാൽ, യഥാർഥ മരണസംഖ്യ അതിലും കൂടുതലാണെന്നാണു സൂചനകൾ. 5,27,295 മു​ത​ൽ 6,44,471 വ​രെ​യാ​കാമെന്നാണു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ.

2025-ൽ ​റ​ഷ്യ​യി​ൽ മ​ര​ണ​മ​ട​ഞ്ഞ 18-24 പ്രാ​യപരിധിയിലുള്ള യു​വാ​ക്ക​ളി​ൽ 65 ശ​ത​മാ​ന​വും യു​ദ്ധ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 25-34 പ്രായപരിധിയിലുള്ളവരിൽ ഇ​ത് 59 ശ​ത​മാ​ന​മാ​ണ്. 45-54 ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വരും മരിച്ചിട്ടുണ്ട്. യു​ദ്ധ​ത്തിന്‍റെ ആ​ദ്യ വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ശ​രാ​ശ​രി പ്രാ​യം 34 ആ​യി​രുന്നു. ത​ട​വു​കാ​രെ​യും ക​രാ​ർ സൈ​നി​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്താൻ‌ തുടങ്ങിയതോടെ 2025 ആ​യ​പ്പോ​ഴേ​ക്കും ഇ​ത് 40 ആ​യി ഉ​യ​ർ​ന്നു.

ചെ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻപോ​ലും റ​ഷ്യക്കു വ​ലി​യ ആ​ൾ​നാ​ശം നേ​രി​ടേ​ണ്ടി​വ​ന്നു. 12,000 പേ​ർ താ​മ​സി​ച്ചി​രു​ന്ന പത്തോളം യു​ക്രെ​യ്ൻ ഗ്രാ​മ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യുള്ള പോ​രാ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 20,000 റ​ഷ്യ​ൻ സൈ​നി​ക​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. റ​ഷ്യ​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര മേ​ഖ​ല​ക​ളാ​യ കി​ഴ​ക്ക​ൻ സൈ​ബീ​രി​യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് യു​ദ്ധ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കൊ​ല്ല​പ്പെ​ട്ട​ത്.

മോ​സ്കോ, സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ് തു​ട​ങ്ങി​യ വ​ൻ​ന​ഗ​ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രേ​ക്കാ​ൾ 20 മു​ത​ൽ 25 മ​ട​ങ്ങുവ​രെ കൂ​ടു​ത​ലാ​ണ് ടൈ​വ, ബു​റി​യാ​റ്റി​യ, സ​ബൈ​കാ​ൽ​സ്കി ക്രാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​രു​ഷ​ന്മാ​രു​ടെ മ​ര​ണ​നി​ര​ക്ക്. കൂ​ടാ​തെ, റ​ഷ്യക്കുവേ​ണ്ടി മ​രി​ച്ച​വ​രി​ൽ 1,031 ഉ​സ്ബെ​ക്ക് പൗ​ര​ന്മാ​രും 720 താ​ജി​ക് പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ​ത് 5,017 വി​ദേ​ശി​ക​ളു​ണ്ടെ​ന്നും രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2024-ൽ ​റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്കു​ള്ള യു​ക്രെ​യ്ൻ ക​ട​ന്നു​ക​യ​റ്റം ത​ട​യു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട 2,304 ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രു​ടെ വി​വ​ര​ങ്ങ​ൾ ഈ ​രേ​ഖ​ക​ളി​ലി​ല്ലെ​ങ്കി​ലും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്യോ​ങ്‌​യാ​ങ്ങി​ലെ പു​തി​യ സ്മാ​ര​ക​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പേ​രു​ക​ൾ ഒ​ഴി​വാ​ക്കി പ്രാ​യം, താ​മ​സ​സ്ഥ​ലം, മ​രി​ച്ച സ്ഥ​ലം, മ​ര​ണ​കാ​ര​ണം എ​ന്നി​വ​യാ​ണ് റോ​സ്‌​സ്റ്റാ​റ്റ് രേ​ഖ​ക​ളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യു​ക്രെ​യ്‌​നി​ലും യു​ക്രെ​യ്ൻ സൈ​ന്യം ക​ട​ന്നു​ക​യ​റി​യ റ​ഷ്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന മ​ര​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും വി​ശ​ക​ല​നം ചെ​യ്ത​ത്. യു​ദ്ധ​മു​ഖത്തു മ​രി​ച്ച 18-65 ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 4,25,174 പു​രു​ഷ​ന്മാ​രു​ടെ രേ​ഖ​ക​ളും, മറ്റു വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ 14,093 മ​ര​ണ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി യു​ദ്ധ​മു​ഖ​ത്ത് കാ​ണാ​താ​വു​ക​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ മ​രി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ 51,067 പേരും ചേർത്താണ് 4,90,334 എ​ന്ന ക​ണ​ക്കി​ലേ​ക്കെത്തിയത്.

2026 ജൂ​ലൈ​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് യു​ക്രെ​യ്‌​നി​ന് ഏ​ക​ദേ​ശം 50,000 സൈ​നി​ക​രെ ന​ഷ്ട​മാ​യെന്നാണ് പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്കി വ്യ​ക്ത​മാ​ക്കി​യത്. പൊ​തു​സ്രോ​ത​സുക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള 'യു​എ ലോ​സ​സ്' വെ​ബ്സൈ​റ്റ് പ്ര​കാ​രം 1,15,952 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടതായാണു കണക്ക്.1989-ൽ ​അ​വ​സാ​നി​ച്ച പ​ത്തു​വ​ർ​ഷത്തോളം നീണ്ട അ​ഫ്ഗാ​ൻ യു​ദ്ധ​ത്തി​ൽ ഏ​ക​ദേ​ശം 15,000 സോ​വി​യ​റ്റ് സൈ​നി​ക​ർ മാ​ത്രം കൊ​ല്ല​പ്പെ​ട്ട സ്ഥാ​ന​ത്താ​ണ്, നാ​ല് വ​ർ​ഷ​വും പ​ത്ത് മാ​സ​വും പി​ന്നി​ട്ട യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ​യ്ക്ക് ഇ​ത്ര​യ​ധി​കം സൈ​നി​ക​രെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up