തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ അധിക്ഷേപ വീഡിയോ പരാമർശം നടത്തിയ കേസിൽ ടി.ജി. മോഹൻദാസ് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ ഹാജരായി.
അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ട് പാസ്സ് വേർഡ് കൊടുത്ത് ലാപ്ടോപ്പ് തുറന്ന് പരിശോധിച്ച ശേഷം ലാപ്ടോപ്പ് കോടതിയിൽ ഹാജരാക്കി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ടി.ജി. മോഹൻദാസിനെ ഉച്ചയോടെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം കോടതി ഇദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഇന്നലെ അദ്ദേഹം സൈബർ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായത്. അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.