കൊച്ചി: ഫോണില്‍ വരുന്ന അപരിചിതമായ പോപ്പ്അപ്പുകളില് ക്ലിക്ക് ചെയ്യരുതെന്നും ഇതു സൈബര്‍ കെണിയാകാമെന്നും പൊലിസ് മുന്നറിയിപ്പ്.
ഫോണ്‍ അപ്ഡേറ്റ് ചെയ്യാനോ വൈറസ് കളയാനോ ഇത്തരം പോപ്പ്അപ്പുകളില് ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ട് ആകുകയും തട്ടിപ്പുകാര്‍ക്ക് ഡാറ്റയിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുകയും ചെയ്യും. ഫലത്തില്‍ അക്കൗണ്ടിലുള്ള പണവും വിലപ്പെട്ട വിവരങ്ങളും നഷ്ടപ്പെടുന്നു.
ഇതു ശ്രദ്ധിക്കാം
അപ്ഡേറ്റുകള്‍ക്കോ വൈറസ് ക്ലീനിംഗിനോ വേണ്ടിയുള്ള പോപ്പ്അപ്പുകളില് ക്ലിക്ക് ചെയ്യരുത്. വ്യക്തിപരമോ ബാങ്കിംഗ് സംബന്ധമായോ ഉള്ള വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.
ഫോണിലേക്ക് റിമോട്ട് ആക്സസ് അനുവദിക്കരുത്. സംശയമുണ്ടെങ്കില്‍ സൈബര്‍ പൊലിസിനെ ബന്ധപ്പെടുക. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്‍കണം.