തിരുവനന്തപുരം: ഡിജിറ്റൽ സുരക്ഷാ ബോധവത്കരണത്തിന് ഐടി വകുപ്പ്, കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേന നടപ്പാക്കുന്ന സേഫ്ടെക് സൈബർ ജാഗ്രതാ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും.
വ്യവസായ, ഇലക്ട്രോണിക്സ്, ഐടി ആൻഡ് എഐ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, റോജി എം. ജോൺ, കെ.എം. ഷാജി, ബിന്ദു കൃഷ്ണ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സാമ്പത്തിക തട്ടിപ്പ്, ഫിഷിംഗ്, വ്യക്തിത്വ മോഷണം, വ്യാജവിവര പ്രചാരണം, സൈബർ ബുള്ളിയിംഗ് തുടങ്ങിയ ഓൺലൈൻ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.