തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, തങ്ങളുടെ പ്രധാന ടെക്നോളജി കോൺഫറൻസായ ഡി 3 യുടെ ഭാഗമായി സ്റ്റാർട്ടപ്പുകളെ അണിനിരത്തിക്കൊണ്ടുള്ള പുതിയ മത്സരത്തിനു തുടക്കംകുറിച്ചു.
യുഎസ്ടി ഡി3 സ്റ്റാർട്ടപ്പ് ചലഞ്ച് 2026 എന്ന പേരിലുള്ള ഈ മത്സരം ലിങ്ക് ഇന്നൊവേഷൻസിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
വിപ്ലവകരമായ സ്റ്റാർട്ടപ്പ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്നൊവേറ്റർമാരെ യുഎസ്ടിയുടെ ആഗോള ടെക്നോളജി, ബിസിനസ് ടീമുകളുമായി ബന്ധിപ്പിക്കുന്നതിനും മികച്ച സാധ്യതകളുള്ള സാങ്കേതികവിദ്യകൾ കണ്ടെത്തുന്നതിനും അവ പ്രായോഗികമായി വിന്യസിക്കുന്നതിനുമുള്ള മാർഗങ്ങൾ തേടുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.