നെടുന്പാശേരി: പ്രമുഖ സ്വർണ-വജ്രാഭരണ നിർമാതാക്കളായ ഡിസി ജ്വല്ലേഴ്സിന്റെ പുതിയ ഔട്ട്ലെറ്റ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഡൊമസ്റ്റിക് ഡിപ്പാർച്ചർ ടെർമിനലിൽ തുറന്നു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. ഡിസി ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ഡെന്നി ജോസഫ് പോൾ, ഡയറക്ടർ കീർത്തി ഡെന്നി, സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ട്രഡീഷണൽ, മോഡേണ്‍ സ്വർണാഭരണങ്ങളുടെയും ഡയമണ്ട് ഡിസൈനുകളുടെയും വലിയ ശേഖരമാണു പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസി ജ്വല്ലേഴ്സിന്റെ അടുത്ത ശാഖ ഇടപ്പള്ളിയിൽ ഉടൻ തുറക്കും.