മൂലമറ്റം: മേഖലാ ഡിസിഎൽ ടാലന്റ് ഫെസ്റ്റിൽ എൽപി വിഭാഗത്തിൽ 115 പോയിന്റോടെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ കിരീടം നേടി. യുപി വിഭാഗത്തിൽ 151 പോയിന്റുള്ള മൂലമറ്റം സെന്റ് ജോർജ് യുപി സ്കൂളിനും എച്ച്എസിൽ 207 പോയിന്റുള്ള അറക്കുളം സെന്റ് എച്ച് എസ് എസിനുമാണ് കിരീടം.
എൽപി യിൽ മൂലമറ്റം സെന്റ് ജോർജ് യുപി സ്കൂൾ ഫസ്റ്റ് റണ്ണറപ്പും കയ്യൂർ ക്രിസ്തു ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണർ അപ്പുമായി. യുപി വിഭാഗത്തിൽ തുടങ്ങനാട് സെന്റ് തോമസ് എച്ച് എസ്, കയ്യൂർ ക്രിസ്തു ജ്യോതി എന്നിവയും എച്ച്എസിൽ തുടങ്ങനാട് സെന്റ് തോമസ്, മുട്ടം ഷന്താൾ ജ്യോതി എന്നിവയും യഥാക്രമം ഫസ്റ്റ് , സെക്കൻഡ് റണ്ണർ അപ്പുകൾ കരസ്ഥമാക്കി.
മൂലമറ്റം സെന്റ് ജോർജ് യുപി സ്കൂളിൽ നടന്ന ഫെസ്റ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ ഓർഗനൈസർ സനീഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തിൽ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് സമ്മാന വിതരണം നടത്തി. മേഖലാ ലീഡർ അൽവീന ഷാജി അധ്യക്ഷത വഹിച്ചു .
മേഖലാ ഭാരവാഹികളായ കുരുവിള ജേക്കബ്, ഡേവിഡ് ജോ എബി, ആൻ ട്രീസ ആൽവിൻ, റാൽഫ് കെ. സന്തോഷ്, ഡയറക്ടർമാരായ അനു അബ്രാഹം, സിസ്റ്റർ റെയ്നി എംഎസ് എംഐ, സിസ്റ്റർ മേബിൾ എസ് എബിഎസ്, സുജിത്ത് എസ്, മെറീന സെബാസ്റ്റ്യൻ, കവിത ജോസ്, റെജീന സെബാസ്റ്റ്യൻ, അലീന ഷാജി, റെമിൻ റോയി, അമല ആന്റണി, അൽജോ ജോസ് തുടങ്ങിയവർ നേത്യത്വം നൽകി .