Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DEEPIKA PADUKONE

'ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള സ്പി​രി​റ്റി​ന്‍റെ ക​ഥ ദീ​പി​ക മ​റ്റു​ള്ള​വ​ര്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി': ആ​രോ​പ​ണ​വു​മാ​യി സ​ന്ദീ​പ് റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​ൻ  

പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ്പി​രി​റ്റി​ൽ’ നി​ന്ന് ദീ​പി​ക പ​ദു​കോ​ൺ പു​റ​ത്താ​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക​യു​ടെ സ​ഹോ​ദ​ര​നു​മാ​യ പ്ര​ണ​യ് റെ​ഡ്ഡി വാ​ങ്ക.

സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ദീ​പി​ക​യെ ചി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ണ​യ് പ​റ​ഞ്ഞ​ത്. എ​ൻ​ടി​വി തെ​ലു​ങ്കി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​ണ​യ് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്. 

ചി​ത്ര​ത്തി​ന്‍റെ ലാ​ഭ​ത്തി​ൽ നി​ന്ന് 10 ശ​ത​മാ​നം വി​ഹി​ത​മാ​ണ് ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പ്ര​ണ​യ് ആ​രോ​പി​ക്കു​ന്നു. പ്ര​തി​ഫ​ല​ത്തി​നും ലാ​ഭ​വി​ഹി​ത​ത്തി​നും പു​റ​മെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്തി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ഷി​ഫ്റ്റ് എ​ന്ന കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​ക​ളും താ​രം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

‘‘നേ​ര​ത്തെ പ​റ​ഞ്ഞ​തൊ​ക്കെ ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ഒ​ന്ന് പ്ര​തി​ഫ​ല​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് സ​മ​യ​ക്ര​മ​മാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം പു​റ​മേ മ​റ്റു ചി​ല കാ​ര​ണ​ങ്ങ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ദീ​പി​ക​യു​മാ​യി ഇ​നി​യും മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ലെ​ന്ന് സ​ന്ദീ​പാ​ണ് തീ​രു​മാ​നി​ച്ച​ത്. നീ​ണ്ട 18 മാ​സ​മാ​ണ് ദീ​പി​ക​യു​മാ​യി സി​നി​മ​യെ കു​റി​ച്ച് സം​സാ​രി​ച്ച് കാ​ത്തി​രു​ന്ന​ത്. അ​വ​ര്‍ ആ ​സി​നി​മ​യി​ല്‍ വേ​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​യി​രു​ന്നു അ​ത്.

ഒ​രു ന​ടി​ക്കോ ന​ട​നോ എ​ന്ത് വേ​ണ​മെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ടാം. നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​ത് ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ ന​ൽ​കാം. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത കൂ​ടി ഞ​ങ്ങ​ൾ നോ​ക്കേ​ണ്ട​തു​ണ്ട്. സി​നി​മ​യു​ടെ ലാ​ഭ​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​ന​മാ​ണ് ദീ​പി​ക ചോ​ദി​ച്ച​ത്.

അ​വ​ര്‍​ക്ക് അ​ത് ചോ​ദി​ക്കാം. കൊ​ടു​ക്കാ​ന്‍ ന​മു​ക്ക് താ​ല്‍​പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ കൊ​ടു​ക്കാം. പ​ക്ഷേ ബ​ജ​റ്റ് കൂ​ടി നോ​ക്കേ​ണ്ട​തു​ണ്ട്. ദീ​പി​ക​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റി​ന് താ​ങ്ങാ​ൻ ക​ഴി​യു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് മ​റ്റു വ​ഴി​ക​ൾ തേ​ടാ​ൻ ഞ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​യ​ത്.  

മ​റ്റൊ​രു ന​ടി​യെ അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ദീ​പി​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ന്നു കി​ട്ടി​യ​ത്.

സി​നി​മ എ​ന്താ​ണെ​ന്നും ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യാ​ണെ​ന്നും ദീ​പി​ക​യോ​ട് ഞ​ങ്ങ​ള്‍ സം​സാ​രി​ച്ചി​രു​ന്നു. തീ​ര്‍​ത്തും ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ദീ​പി​ക മ​റ്റു​ള്ള​വ​ര്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി. അ​ത് ഞ​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കി. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ആ​റ് കോ​ടി രൂ​പ അ​വ​ര്‍ അ​ധി​കം ചോ​ദി​ച്ചു.’’ പ്ര​ണ​യ് പ​റ​ഞ്ഞു.

എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തെ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ ദീ​പി​ക​യു​ടെ ടീ​മാ​ണെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ സൂ​ച​ന.

ദീ​പി​ക​യ്ക്ക് പ​ക​രം ആ​നി​മ​ൽ ഫെ​യിം തൃ​പ്തി ദി​മ്രി​യെ​യാ​ണ് സ്പി​രി​റ്റി​ൽ നാ​യി​ക​യാ​യി നി​ർ​മാ​താ​ക്ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ച്ച​ത്. 

 

 

 

Movies

ക​ൽ​ക്കി 2വി​ൽ നി​ന്നും ദീ​പി​ക പാ​ദു​ക്കോ​ണി​നെ പു​റ​ത്താ​ക്കി നി​ർ​മാ​താ​ക്ക​ൾ

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തി​യ ബ്ലോ​ക് ബ​സ്റ്റ​ർ ചി​ത്രം ‘ക​ൽ​ക്കി 2898 എ​ഡി’​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്നും ദീ​പി​ക പ​ദു​ക്കോ​ണി​നെ ഒ​ഴി​വാ​ക്കി​യ​താ​യി അ​റി​യി​ച്ച് നി​ർ​മാ​താ​ക്ക​ൾ.

ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ത​ങ്ങ​ൾ വ​ഴി​പി​രി​യു​ക​യാ​ണെ​ന്നും തീ​രു​മാ​നി​ച്ചെ​ന്നും വ​രാ​നി​രി​ക്കു​ന്ന ഭാ​ഗ​ത്ത് ദീ​പി​ക പ​ദു​ക്കോ​ൺ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ വൈ​ജ​യ​ന്തി മൂ​വീ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് സു​മ​തി എ​ന്ന നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത് ദീ​പി​ക പ​ദു​ക്കോ​ൺ ആ​യി​രു​ന്നു.

‘‘ക​ൽ​ക്കി 2898 എ​ഡി​യു​ടെ വ​രാ​നി​രി​ക്കു​ന്ന സീ​ക്വ​ലി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ ഭാ​ഗ​മാ​കി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു. വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വ്വ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ഞ​ങ്ങ​ൾ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചു. ആ​ദ്യ സി​നി​മ നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള നീ​ണ്ട യാ​ത്ര​യി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം പ​ഴ​യ​തു​പോ​ലെ തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

ക​ൽ​ക്കി 2898 എ​ഡി പോ​ലു​ള്ള ഒ​രു സി​നി​മ ഇ​തി​ലും കൂ​ടു​ത​ൽ പ്ര​തി​ബ​ദ്ധ​ത​യും പ​രി​ഗ​ണ​ന​യും അ​ർ​ഹി​ക്കു​ന്നു എ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ദീ​പി​ക​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു.’’ വൈ​ജ​യ​ന്തി മൂ​വി​സി​ന്‍റെ ഔ​ദ്യോ​ഗി​ക കു​റി​പ്പ് ഇ​ങ്ങ​നെ.

അ​മി​താ​ഭ് ബ​ച്ച​ൻ, പ്ര​ഭാ​സ്, ദീ​പി​ക പ​ദു​ക്കോ​ൺ, ക​മ​ൽ ഹാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ക​ൽ​ക്കി 2898 എ​ഡി. ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ് ചെ​യ്ത ചി​ത്രം ബോ​ക്സ് ഓ​ഫി​സി​ൽ വ​ന്‍ വി​ജ​യ​മാ​ണ് നേ​ടി​യ​ത്.

Latest News

Corehub Up