Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DHS

ഡോ. ​റീ​ന​യു​ടെ സ്ഥ​ലം​മാ​റ്റം; ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് ഡോ. ​കെ.​ജെ.​റീ​ന​യെ സ്ഥ​ലം മാ​റ്റി ന​ട​പ​ടി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​തി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി. സ്ഥ​ലം​മാ​റ്റ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

2026 ഫെ​ബ്രു​വ​രി​യി​ൽ കെ.​ജെ. റീ​ന​യു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. എ​ക്സ്റ്റ​ൻ​ഷ​ൻ ഇ​ല്ലാ​തെ​യാ​ണ് റീ​ന ഡി​എ​ച്ച്എ​സ്എ​സാ​യി തു​ട​ർ​ന്ന​ത്. എ​റ​ണാ​കു​ളം റീ​ജ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബോ​റ​ട്ട​റി ചു​മ​ത​ല​യി​ലേ​ക്ക് റീ​ന​യെ മാ​റ്റി​യ​ത് പോ​സ്റ്റ് അ​പ്ഗ്രേ​ഡ് ചെ​യ്ത ശേ​ഷ​മാ​ണെ​ന്നും അ​പ്പീ​ലി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വു​മാ​യെ​ത്തി​യ ഡോ. ​റീ​ന​യ്ക്ക് ഡി​എ​ച്ച്എ​സി​ന്‍റെ ക​സേ​ര​യി​ലി​രി​ക്കാ​നാ​യി​ല്ല. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യാ​ലേ മാ​റാ​നാ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ക​രം ചു​മ​ത​ല​യു​ള്ള ഡോ.​മീ​നാ​ക്ഷി. ഇ​തോ​ടെ ഡി​എ​ച്ച്എ​സി​ൽ ന​ട​ക്കാ​നി​രു​ന്ന പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ യോ​ഗ​വും മു​ട​ങ്ങി.

Latest News

Corehub Up