ആലുവ: ഡിഐജി യതീഷ് ചന്ദ്രയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചു കേരള ഹൈക്കോടതിയിലെ ചില അഭിഭാഷകർക്കു സന്ദേശം അയച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കൊച്ചി സൈബർ പൊലിസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
നിലവിൽ കൊച്ചി ഡിഐജിയുടെ ചുമതല വഹിക്കുന്ന യതീഷ് ചന്ദ്ര മുമ്പ് കണ്ണൂർ റേഞ്ചിന്റെ ചുമതല വഹിച്ചിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം.