കൊച്ചി: പ്രീമിയം വാഹന നിർമാതാക്കളായ കിയ ഇന്ത്യ, ഡീലർ പങ്കാളിയായ ഡികെഎച്ച് കിയയുമായി ചേർന്നു കോഴിക്കോട്ട് പുതിയ ഡീലർഷിപ്പ് കേന്ദ്രം തുറന്നു.
ഷോറൂമിന് 9,365 ചതുരശ്രയടി വിസ്തൃതിയും 187 അടി ഫ്രണ്ടേജുമുണ്ട്. ഒരേസമയം 14 വാഹനങ്ങൾ പ്രദർശിപ്പിക്കാവുന്ന ഈ കേന്ദ്രം ഫ്രണ്ടേജിന്റെയും വിസ്തൃതിയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂമാണ്.
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വില്പന, സേവന സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമത്തിലെ പ്രധാന ചുവടുവയ്പാണിതെന്ന് അധികൃതർ അറിയിച്ചു.