ബംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിനു പിന്നാലെ അഴിച്ചുപണി.
മന്ത്രിസഭയിൽ ഇടംലഭിക്കാത്തതിനെത്തുടർന്ന് ഏതാനും മുതിർന്ന നേതാക്കൾ കലാപക്കൊടി ഉയർത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചർച്ചകൾക്കായി ഡൽഹിയിലെത്തി.
കഴിഞ്ഞ മൂന്നാംതീയതിയാണ് 19 മന്ത്രിമാരെ ഉള്‍പ്പെടുത്തി ഡി.കെ. ശിവകുമാര്‍ മന്ത്രിസഭ വികസിപ്പിച്ചത്.
വകുപ്പ് വിഭജനത്തിലും ഏതാനും നേതാക്കളെ തഴഞ്ഞതിലും ഇതിനുപിന്നാലെ അതൃപ്തി ഉടലെടുക്കുകയായിരുന്നു. ഹൈക്കമാന്‍ഡുമായി പ്രശ്നം ചർച്ച ചെയ്യുകയാണ് ശിവകുമാറിന്റെ ലക്ഷ്യം.