തിരുവനന്തപുരം: പെൻഷൻകാരെ ഡിജിറ്റൽ രീതിയിൽ ശക്തീകരിക്കുന്നത് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി 2,000 നഗരങ്ങളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) കാമ്പയിൻ 4.0 ആരംഭിച്ചു. ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ലിവിംഗ് എന്നീ ദൗത്യങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടാണ് സംരംഭം.
കാമ്പയിന്റെ ഭാഗമായി, ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും ഡിഎൽസി സൗകര്യം ലഭിക്കുന്ന പെൻഷൻകാരുമായി സംവദിക്കുന്നതിനുമായി 20 ന് പാലക്കാടും 21 ന് തൃശൂരും ഉള്ള ക്യാമ്പ് ഐടി ഡയറക്ടർ കെ. എൻ. തിവാരി സന്ദർശിക്കും. ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് , യുഐഡിഎഐ, എൻഐസി, പെൻഷൻകാരുടെ പ്രാദേശിക ക്ഷേമ അസോസിയേഷനുകൾ എന്നിവ തമ്മിലുള്ള ഏകോപനം അദ്ദേഹം വിലയിരുത്തും.
സേവനങ്ങൾ പൂർണമായും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി രണ്ടായിരത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി രണ്ട് കോടി പെൻഷൻകാരിലേക്ക് എത്തിച്ചേരാനാണ് ഡിഎൽസി കാമ്പെയ്ൻ 4.0 ലക്ഷ്യമിടുന്നത്.