Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DTPC

Pathanamthitta

ഡി​ടി​പി​സി ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു

അ​ടൂ​ർ: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​ടൂ​രി​ൽ സ​മാ​പി​ച്ചു. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും നാ​ട​ൻ ക​ലാ​പ​രി​പാ​ടി​ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ,സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

പൊ​തു​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റീ​നാ ശാ​മു​വ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ, ഗ്രാ​മ​പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ഷ്, മ​റി​യാ​മ്മ ത​ര​ക​ൻ, ഗീ​താ​ദേ​വി, ഇ.​എ. ല​ത്തീ​ഫ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ബി​ദ് ഷെ​ഹിം, ജെ​ൻ​സി ക​ടു​വു​ങ്ക​ൽ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മ്യൂ​സി​ക്ക​ൽ ബാ​ന്‍റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Latest News

Corehub Up