Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DYFI Members

Pathanamthitta

ഉ​ത്സ​വ​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ ത​മ്മി​ല​ടി​ച്ചു; മൂ​ന്നു​പേ​ര്‍ റി​മാ​ന്‍​ഡി​ല്‍

പ​ത്ത​നം​തി​ട്ട: പ്ര​മാ​ടം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​നി​ടെ അ​ക്ര​മം ന​ട​ത്തു​ക​യും ആ​റോ​ളം പേ​രെ ക​ല്ലു​കൊ​ണ്ടും മ​റ്റും ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ കാ​പ്പാ കേ​സ് പ്ര​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ന്നി താ​ഴം വെ​ട്ടൂ​ര്‍ റേ​ഡി​യോ മു​ക്കി​ല്‍ ചെ​മ്പ​ക​പ്പു​ര​യി​ടം വീ​ട്ടി​ല്‍ സി​ദ്ദീ​ഖ് (34), തെ​ങ്ങും കാ​വ് പു​ളി​മു​ക്ക് പു​ത്ത​ന്‍ പ​റ​മ്പി​ല്‍ പു​ക എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ണ്‍, മൈ​ല​പ്ര കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ബി​നീ​ഷ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ല്‍ ആ​യ​ത്. ഇ​വ​ര്‍ പ​ത്ത​നം​തി​ട്ട, കോ​ന്നി, മ​ല​യാ​ല​പ്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളും പു​ക എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ണ്‍ കാ​പ്പാ കേ​സ് പ്ര​തി​യും ആ​ണ്. ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന്‍റെ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന്റെ പേ​രി​ല്‍ ആ​റോ​ളം പേ​രെ ഇ​വ​ര്‍ കൈ​കൊ​ണ്ടും ക​ല്ലു​കൊ​ണ്ടും ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച ന​ട​ന്ന ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​രാ​ജ്, പ്ര​വ​ർ​ത്ത​ക​നാ​യ അ​ശോ​ക​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു​പേ​ർ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യി പ​റ​യു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ കെ​ട്ടു​കാ​ഴ്ച​യ്ക്കു ശേ​ഷം രാ​ത്രി 7.30 ഓ​ടെ എ​ൻ​എ​സ്എ​സ് പ​ടി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കെ​ട്ടു​കാ​ഴ്ച ക്ഷേ​ത്ര​ത്തി​ൽ ക​യ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ചു​ടു​ക​ട്ട​യും ക​ല്ലും ഉ​പ​യോ​ഗി​ച്ച് പ​ര​സ്പ​രം ആ​ക്ര​മി​ച്ചു.

ക​ഴി​ഞ്ഞ​യി​ടെ ബി​ജെ​പി​യി​ൽ നി​ന്ന് ഡി​വൈ​എ​ഫ്ഐ​യി​ൽ എ​ത്തി​യ​വ​രും നി​ല​വി​ലെ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. പു​തു​താ​യി വ​ന്ന​വ​രെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ ​യും മു​ൻ സെ​ക്ര​ട്ട​റി കെ. ​പി.​ഉ​ദ​യ​ഭാ​നു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​ല​യി​ട്ടാ​ണ് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. ഇ​വ​രെ സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ ഡി​വൈ​എ​ഫ്ഐ​യി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കാ​പ്പാ കേ​സ് പ്ര​തി​യാ​യ അ​രു​ൺ ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് ഡി​വൈ​എ​ഫ്ഐ​യി​ലെ​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി മ​ഞ്ജു​ലാ​ലി​ന്റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് എ​സ്എ​ച്ച്ഒ ജി.​അ​രു​ൺ, എ​സ്ഐ​മാ​രാ​യ ഷി​ജു പി ​സാം, അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up