Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dad

America

കു​ഞ്ഞി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

വി​സ്‌​കോ​ൺ​സി​ൻ: വി​സ്‌​കോ​ൺ​സി​നി​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് ന​വ​ജാ​ത ശി​ശു​വാ​യി​രു​ന്ന സ്വ​ന്തം മ​ക​ളെ ക്രൂ​ര​മാ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​ന് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 21 വ​യ​സു​കാ​ര​നാ​യ ലോ​ഗ​ൻ ക്രൂ​ക്ക​ൻ​ബെ​ർ​ഗ് ആ​ൻ​ഡേ​ഴ്സ​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2021-ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് 16 വ​യ​സു​കാ​ര​നാ​യി​രു​ന്ന ലോ​ഗ​ൻ, ത​ന്‍റെ കാ​മു​കി ബാ​ത്ത് ട​ബ്ബി​ൽ ജ​ന്മം ന​ൽ​കി​യ പെ​ൺ​കു​ഞ്ഞി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​ഞ്ഞു​മൂ​ടി​യ കാ​ട്ടി​ൽ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം ത​ല​യ്ക്ക് ര​ണ്ട് ത​വ​ണ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് ത​ന്‍റെ ജീ​വി​ത​ത്തി​ന് ഒ​രു ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് ലോ​ഗ​ൻ ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ഒ​രാ​ൾ​ക്ക് കൈ​മാ​റി എ​ന്നാ​യി​രു​ന്നു പ്ര​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 16 തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ​ക്ക് 45 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ള​വു​ക​ളെ കു​റി​ച്ച് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ.

Latest News

Corehub Up