Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DailyDoseOfHappiness

Special

നോട്ടുക്കെട്ടുകളല്ല, ആ നാണയത്തുട്ടുകളിലുണ്ട് കോടികളുടെ വില; അമ്മയ്ക്കായി മകൻ നൽകിയ സർപ്രൈസ്

അ​മ്മ​യോ​ടു​ള്ള നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണ് ന​ന​യി​ക്കു​ന്ന​ത്.

ശ​രി​യാ​യ രീ​തി​യി​ലു​ള്ള വ​ള​ർ​ത്ത​ൽ എ​ങ്ങ​നെ​യെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഈ ​വീ​ഡി​യോ​യി​ൽ, ഒ​രു കൊ​ച്ചു ബാ​ല​ൻ റോ​ഡ​രി​കി​ലെ ക​ട​യി​ൽ നി​ന്നും ത​ന്‍റെ അ​മ്മ​യ്ക്കാ​യി ജ​ന്മ​ദി​ന സ​മ്മാ​നം വാ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ൾ ക​ളി​പ്പാ​ട്ട​ങ്ങ​ളോ മി​ഠാ​യി​ക​ളോ വാ​ങ്ങാ​ൻ താ​ല്പ​ര്യം കാ​ണി​ക്കു​മ്പോ​ൾ, ഈ ​കു​രു​ന്ന് ത​ന്‍റെ അ​മ്മ​യ്ക്കാ​യി ഒ​രു ജോ​ഡി ക​മ്മ​ലു​ക​ളാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ട​യു​ട​മ ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ ക​ട​യി​ലെ​ത്തി​യ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വ് എ​ന്നാ​ണ് ഇ​ദ്ദേ​ഹം കു​ട്ടി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ക​മ്മ​ൽ വാ​ങ്ങി​യ​തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യെ ആ​വേ​ശം കൊ​ള്ളി​ച്ച​ത് അ​വ​ൻ ന​ൽ​കി​യ പ്ര​തി​ഫ​ല​മാ​ണ്. വ​ലി​യ നോ​ട്ടു​ക​ൾ​ക്ക് പ​ക​രം ത​ന്‍റെ സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ൽ കാ​ല​ങ്ങ​ളാ​യി ക​രു​തി​വെ​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ളാ​ണ് ആ ​കു​ട്ടി ക​മ്മ​ലി​ന് പ​ക​ര​മാ​യി ക​ട​യു​ട​മ​യു​ടെ ക​യ്യി​ൽ ന​ൽ​കി​യ​ത്.

ത​ന്‍റെ കു​ഞ്ഞു സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നും അ​മ്മ​യ്ക്കാ​യി ഒ​രു സ​മ്മാ​നം വാ​ങ്ങാ​ൻ കാ​ണി​ച്ച ആ ​വ​ലി​യ മ​ന​സി​നെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം.

ഈ ​പ്രാ​യ​ത്തി​ൽ ത​ന്നെ മ​റ്റൊ​രാ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നും അ​തി​നാ​യി സ്വ​ന്തം സ​മ്പാ​ദ്യം ചി​ല​വാ​ക്കാ​നും കാ​ണി​ച്ച ഈ ​മ​നോ​ഭാ​വം കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ മി​ക​ച്ച വ​ള​ർ​ത്ത​ലി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്യു​ന്നു.

പ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തേ​ക്കാ​ൾ സ്നേ​ഹ​ത്തി​ന്‍റെ വി​ല​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ വൈ​റ​ലാ​യി മാ​റി.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലും ഇ​ത്ത​രം ല​ളി​ത​മാ​യ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ എ​ത്ര​ത്തോ​ളം സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​യി ഈ ​വാ​ർ​ത്ത മാ​റി.

Latest News

Corehub Up