Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DairySector

ക്ഷീരമേഖലയ്ക്ക് കരുത്തേകാന്‍ മലനാട് മില്‍ക്ക്

പാ​റ​ത്തോ​ട്: കൃ​ഷി​വ​കു​പ്പി​ലൂ​ടെ​യും ക്ഷീ​ര വ​കു​പ്പി​ലൂ​ടെ​യും ഉ​ള്‍പ്പ​ടെ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന പൊ​തു​വാ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ക​ര്‍ഷ​ക​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​യോ​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ക​ര്‍ഷ​ക​ര്‍ മാ​റി നി​ല്‍ക്കേ​ണ്ട​തി​ല്ലെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍.

മ​ല​നാ​ട് മി​ല്‍ക്ക് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യി​ല്‍ മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍ഡു​ക​ളു​ടെ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ക​ര്‍ഷ​ക​ര്‍ ഒ​ന്നി​ച്ചു ചേ​ര്‍ന്ന് നി​ല്‍ക്കു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും പ​ര​മ്പ​രാ​ഗ​ത​മാ​യ ശൈ​ലി​ക​ള്‍ക്ക​പ്പു​റം മൂ​ല്യ​വ​ര്‍ധി​ത​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ര്‍ഷ​ക​ര്‍ നീ​ങ്ങ​ണ​മെ​ന്നും ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ക​ന്നു​കാ​ലി വ​ള​ര്‍ത്ത​ല്‍ ക്ഷീ​ര ക​ര്‍ഷ​ക​ര്‍ ഒ​രു വ്യ​വ​സാ​യ​മാ​യി കാ​ണ​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച മ​ല​നാ​ട് മി​ല്‍ക്ക് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.

മി​നി ഫാ​മു​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ സം​ഘ​ങ്ങ​ളും സം​ഘ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളും ക​ര്‍ഷ​ക​രും ശ്ര​ദ്ധി​ക്ക​ണം. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ക​ന്നു​കാ​ലി ഇ​ന്‍ഷ്വറ​ന്‍സ് പ്രീ​മി​യ​ത്തി​ന്‍റെ 75 ശ​ത​മാ​നം എം​എം​പി​എ​സ് ന​ല്‍കി​ക്കൊ​ണ്ടി​രു​ന്ന​ത് ഈ ​വ​ര്‍ഷം മു​ത​ല്‍ 90 ശ​ത​മാ​ന​മാ​യി വ​ര്‍ധി​പ്പി​ച്ച​താ​യും എ​ല്‍നി​നോ പ്ര​തി​ഭാ​സം ക്ഷീ​ര​ക​ര്‍ഷ​ക​രെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള സ​ങ്ക​ര​യി​നം പു​ല്‍കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ജോ​യി​ന്‍റ് ഡ​യ​റ​ക്‌ടർ‍ ഫാ. ​ആ​ല്‍ബി​ന്‍ പു​ല്‍ത്ത​കി​ടി​യേ​ല്‍, പ്ര​ഫ. സാ​ലി​ക്കു​ട്ടി തോ​മ​സ്, ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, ജ​യ​കു​മാ​ര്‍ മ​ന്ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ല​നാ​ട് മി​ല്‍ക്ക് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​തു​ക ല​ഭി​ക്കു​ന്ന ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി മെ​മ്മോ​റി​യ​ല്‍ മ​ല​നാ​ട് ക്ഷീ​ര​ശ്രീ സ്വ​ര്‍ണ്‍ പ​ത​ക് പു​ര​സ്‌​കാ​റി​ന് നെ​റ്റി​ത്തൊ​ഴു വ​യ​ലാ​റ്റു​പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ റെ​ജി കു​ര്യ​നും 75,000 രൂ​പ സ​മ്മാ​ന​തു​ക​യു​ള്ള മ​ല​നാ​ട് ക്ഷീ​ര​ശ്രീ ര​ജ​ത് പ​ത​ക് പു​ര​സ്‌​കാ​ര്‍ കൊ​ച്ച​റ ക​ണ​യ​ങ്ക​ല്‍ റീ​ജ​യ്ക്കും 50,000 രൂ​പ സ​മ്മാ​ന​തു​ക​യു​ള്ള മ​ല​നാ​ട് ക്ഷീ​ര​ശ്രീ കാ​ന്‍സി പ​ത​ക് പു​ര​സ്‌​കാ​ര്‍ അ​ണ​ക്ക​ര കാ​ളം​മ്മാ​ലി​ല്‍ രെ​ഞ്ജി കു​ര്യാ​ക്കോ​സി​നും സ​മ്മാ​നി​ച്ചു.

മ​ല​നാ​ട് ക്ഷീ​ര​ശ്രീ ന​ക്ഷ​ത്ര പ​ത​ക് ജേ​താ​ക്ക​ളാ​യ 10 പേ​ര്‍ക്ക് 25,000 രൂ​പ വീ​ത​വും മ​ല​നാ​ട് ക്ഷീ​ര​ശ്രീ ദീ​പ​ക് പ​ത​ക് പു​ര​സ്‌​കാ​റി​ന് അ​ര്‍ഹ​രാ​യ 15 പേ​ര്‍ക്ക് 10,000 രൂ​പ വീ​ത​വും ന​ല്‍കി.

Latest News

Corehub Up