തിരുച്ചിറപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎയ്ക്കെതിരേ വിമർശനം ശക്തമാക്കി ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ പേര് ദക്ഷിണ പ്രദേശ് എന്നാക്കാൻപോലും അവർ മടിക്കില്ലെന്ന് തിരുച്ചിറപ്പള്ളിയിൽ പ്രചാരണ യോഗത്തിൽ സ്റ്റാലിൻ ആരോപിച്ചു.
തമിഴ് സ്വത്വത്തെ തകർക്കുന്ന നീക്കമായിരിക്കും ഇത്. ഇത്തരം സംഭവവികാസങ്ങൾ ഉണ്ടാകാതിരിക്കാൻ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനെതിരേ ജനത അണിനിരക്കണം.
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചവരാണ് എഐഎഡിഎംകെയെന്നും ബില്ലിനെതിരേ പ്രതിഷേധിച്ചവരുടെ രക്തക്കറ എഐഎഡിഎംകെയ്ക്ക് മുകളിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.