Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dalit Groom

വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ച്ചു: ശാ​രീ​രി​ക ന്യൂനതയുള്ള ദ​ളി​ത് യു​വാ​വി​നും കു​ടും​ബ​ത്തി​നും ക്രൂ​രമ​ർ​ദ​നം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ച്ച ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ദ​ളി​ത് യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം. ദാ​മോ​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ഗോ​ലു അ​ഹി​ർ​വാ​ർ(23)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വി​വാ​ഹ​ത്തി​ന് മു​ൻ​പാ​യി ന​ട​ത്തു​ന്ന ആ​ചാ​ര​മാ​യ ര​ച്ച്‌​വാ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

കു​തി​ര​പ്പു​റ​ത്തി​രു​ന്ന് വ​ര​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം ഗ്രാ​മ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ചി​ല​യാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യും ഇ​വ​രെ ത​ട​യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ചു.

ഗു​ഡ്ഡു സിം​ഗ്, കൃ​ഷ്ണ, ഹ​കം, പാ​ൽ​തു ലോ​ധി എ​ന്നി​വ​ർ ത​ന്നെ കു​തി​ര​പ്പു​റ​ത്ത് നി​ന്നും ബ​ല​മാ​യി വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗോ​ലു പ​റ​ഞ്ഞു.

"ഞ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ഒ​രു വാ​ഹ​നം കു​റു​കെ നി​ർ​ത്തി അ​വ​ർ ഞ​ങ്ങ​ളു​ടെ പാ​ത ത​ട​ഞ്ഞു. ഞ​ങ്ങ​ൾ അ​ത് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, അ​വ​ർ ഞ​ങ്ങ​ളു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്തു. അ​വ​ർ ഗോ​ലു​വി​നെ കു​തി​ര​പ്പു​റ​ത്ത് നി​ന്ന് ത​ള്ളി​യി​ടു​ക​യും ഞ​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. നാ​ല് പേ​ർ ഞ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. ഇ​തു​പോ​ലു​ള്ള ഒ​രു ഘോ​ഷ​യാ​ത്ര ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള​ത​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.'-​ഗോ​ലു​വി​ന്‍റെ സ​ഹോ​ദ​രി പ​റ​ഞ്ഞു.

ഗോ​ലു​വി​ന് ശാ​രീ​രി​ക വൈ​ക​ല്യ​മു​ണ്ടെ​ന്നും അ​ക്ര​മി​ക​ൾ അ​തൊ​ന്നും ഗൗ​നി​ച്ചി​ല്ലെ​ന്നും മാ​താ​വ് വി​ദ്യ അ​ഹി​ർ​വാ​ർ പ​റ​ഞ്ഞു. "അ​വ​ര്‍ എ​ന്‍റെ മ​ക​നെ കു​തി​ര​പ്പു​റ​ത്ത് നി​ന്ന് വ​ലി​ച്ചി​റ​ക്കി നി​ഷ്ക​രു​ണം മ​ര്‍​ദ്ദി​ച്ചു. മ​ക​ള്‍ ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​വ​ളെ​യും ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ മ​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി.'-​വി​ദ്യ അ​ഹി​ർ​വാ​ർ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്, വി​വാ​ഹ സം​ഘം ഹ​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. കൂ​ടു​ത​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും വി​വാ​ഹ ച​ട​ങ്ങു​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഗ്രാ​മ​ത്തി​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up