Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dalit Gathering

Wayanad

ആ​ദി​വാ​സി ദ​ളി​ത് സം​ഗ​മം ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ലോ​ക ആ​ദി​വാ​സി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ​യു​ടെ​യും അം​ബേ​ദ്ക്ക​റൈ​റ്റ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ നീ​തി സം​ഗ​മ​വും ആ​ദി​വാ​സി ദ​ളി​ത് ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ്മേ​ള​ന​വും ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​ശ​ക്തി സ​മ്മ​ര്‍ സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു. മു​ത്ത​ങ്ങ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ബൊ​മ്മി​യ​മ്മ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഗി​യു​ടെ മ​ക​ന്‍ ശി​വ​ന്‍​ജോ​ഗി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്ത​ങ്ങ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

തു​ട​ര്‍​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അം​ബേ​ദ്ക​റേ​റ്റ് ഡെ​മോ​ക്രാ​റ്റി​ക്ക് ഫ്ര​ണ്ട് സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ കെ. ​അം​ബു​ജാ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജി. ജ​നാ​ര്‍​ദ്ദ​ന​ന്‍ ജോ​ഗി​യു​ടെ മ​ര​ണം നീ​തി​യു​ക്ത​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ത്ത​ങ്ങ​യി​ല്‍ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം നി​ര്‍​മ​ല ദേ​ശ് പാ​ണ്ഡെ​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര അ​ട്ട​പ്പാ​ടി സൊ​റി​യ​ന്‍ മൂ​പ്പ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ദ​ളി​ത്, ആ​ദി​വാ​സി സ​മൂ​ഹ്യ സം​ഘ​ട​ന​ക​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ കെ.​ആ​ര്‍. രേ​ഷ്മ, ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍, ഐ.​ആ​ര്‍. സ​ദാ​ന​ന്ദ​ന്‍, എ​ബി ആ​ര്‍. നീ​ലം​പേ​രൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up