ഡാളസ്: ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമപ്രവർത്തനം നടത്തിയ 15 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.
ബ്രേക്കിംഗ് ന്യൂസ്, കമ്യൂണിറ്റി വർക്ക്, ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച റിപ്പോർട്ടർമാർ, എഡിറ്റർമാർ, വിഷ്വൽ ജേണലിസ്റ്റുകൾ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
പബ്ലിഷറും സിഇഒയുമായ ഗ്രാന്റ് മോയിസ്, എക്സിക്യൂട്ടീവ് എഡിറ്റർ കോളിൻ മക്കെയ്ൻ നെൽസൺ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സത്യസന്ധതയും സർഗാത്മകതയും നിലനിർത്തിക്കൊണ്ട് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന മാധ്യമപ്രവർത്തനത്തെ ആഘോഷിക്കുക എന്നതാണ് ഈ ചടങ്ങിന്റെ ലക്ഷ്യമെന്ന് കോളിൻ മക്കെയ്ൻ നെൽസൺ പറഞ്ഞു.
ക്രിസ്റ്റഫർ വിൻ "റോബർട്ട് ഡബ്ല്യു. ഡെഷർഡ് അവാർഡ് ഫോർ സിവിക് ജേണലിസം' കരസ്ഥമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകർ അടങ്ങുന്ന പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.