Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DallasCity-WideFellowship

America

ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ 40-ാം വാ​ർ​ഷി​ക സ്മ​ര​ണി​ക​യ്ക്ക് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു

 

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ 40-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക സ്മ​ര​ണി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു. നാ​ല് പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​നു​ഗ്ര​ഹീ​ത​മാ​യ വി​ശ്വാ​സ​യാ​ത്ര​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഈ ​പ്ര​സി​ദ്ധീ​ക​ര​ണം ഡാ​ള​സ് മേ​ഖ​ല​യി​ലെ സ​ഭ​ക​ളു​ടെ​യും വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ത്മീ​യ, ച​രി​ത്ര, സാ​മൂ​ഹി​ക സം​ഭാ​വ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ രേ​ഖ​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്മ​ര​ണി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​യ്ക്ക​ൽ, പ​ബ്ലി​ഷ​റാ​യി രാ​ജു ത​ര​ക​ൻ, മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യി ഷാ​ജി മ​ണി​യാ​ട്ട് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ​മാ​രാ​യി റ​വ. ഡോ. ​തോ​മ​സ് ഇ​ടി​ക്കു​ള​യും എ​സ്.പി. ​ജെ​യിം​സും സേ​വ​ന​മ​നു​ഷ്ഠി​ക്കും. പ​ബ്ലി​ക്കേ​ഷ​ൻ കോഓ​ർ​ഡി​നേ​റ്റ​റാ​യി തോ​മ​സ് ചെ​ല്ലേ​ത്ത് പ്ര​വ​ർ​ത്തി​ക്കും. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി പാ​സ്റ്റ​ർ മാ​ത്യു സാ​മു​വ​ൽ നേ​തൃ​ത്വം ന​ൽ​കും.

ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ നാ​ല് പ​തി​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും ശു​ശ്രൂ​ഷാ പൈ​തൃ​ക​വും പു​തി​യ ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​യാ​യി സ്മ​ര​ണി​ക മാ​റു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ച​ത്.

ആ​ത്മീ​യ ലേ​ഖ​ന​ങ്ങ​ൾ, ച​രി​ത്ര​രേ​ഖ​ക​ൾ, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ, ആ​ശം​സാ​സ​ന്ദേ​ശ​ങ്ങ​ൾ, വി​വി​ധ സ​ഭ​ക​ളു​ടെ​യും ശു​ശ്രൂ​ഷ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ സ്മ​ര​ണി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

സ്മ​ര​ണി​ക​യ്ക്കാ​യി ലേ​ഖ​ന​ങ്ങ​ളും പ​ര​സ്യ​ങ്ങ​ളും [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​ത്യേ​ക​മാ​യി ആ​വ​ശ്യ​പ്പെ​ടാ​ത്ത പ​ക്ഷം ഡാ​ള​സി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ കൃ​തി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ​രി​ഗ​ണ​ന.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Latest News

Corehub Up