ടോക്യോ: വടക്ക് കിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിപ്പിന് സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ ഇബറാക്കി പ്രിഫെക്ചറിലാണ്. ടോക്കിയോ, സൈതാമ, കനഗാവ, ചിബ, ഇബറാക്കി എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.
നാശനഷ്ടങ്ങൾ സർക്കാർ വിലയിരുത്തുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.