Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DandawatYatra

Viral

അ​ച്ഛ​ന്‍റെ സ്നേ​ഹ​വും ഭ​ക്തി​യും: ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി അ​സാ​ധാ​ര​ണ തീ​ർ​ഥ​യാ​ത്ര

ശ്രാ​വ​ണി മേ​ള​യ്ക്കി​ടെ മ​റ്റ് ഭ​ക്ത​രു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ ക​വ​ർ​ന്നു​കൊ​ണ്ട് ഒ​രു അ​ച്ഛ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞും ചേ​ർ​ന്ന് ന​ട​ത്തു​ന്ന തീ​ർ​ഥ​യാ​ത്ര വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടു​ന്നു.

മു​സാ​ഫ​ർ​പൂ​ർ സ്വ​ദേ​ശി​യാ​യ മി​ഥി​ലേ​ഷ് കു​മാ​ർ എ​ന്ന ഭ​ക്ത​നാ​ണ് സു​ൽ​ത്താ​ൻ​ഗ​ഞ്ചി​ലെ അ​ജ്ഗൈ​ബി​നാ​ഥ് ധാ​മി​ൽ നി​ന്ന് ദി​യോ​ഗ​റി​ലെ ബാ​ബ വൈ​ദ്യ​നാ​ഥ് ധാ​മി​ലേ​ക്ക് 'ദ​ണ്ഡ​വ​ത്' പ്ര​ണാ​മ​ങ്ങ​ളോ​ടെ ക​ഠി​ന​മാ​യ ഈ ​യാ​ത്ര ന​ട​ത്തു​ന്ന​ത്.

ചെ​ളി നി​റ​ഞ്ഞ കാ​ൻ​വാ​രി​യ പാ​ത​യി​ലൂ​ടെ പൂ​ർ​ണ​മാ​യി നി​ല​ത്തു കി​ട​ന്ന് പ്ര​ണ​മി​ച്ചു കൊ​ണ്ടു​മാ​ത്രം മു​ന്നോ​ട്ട് നീ​ങ്ങു​ന്ന മി​ഥി​ലേ​ഷ്, യാ​ത്ര​യി​ലു​ട​നീ​ളം കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. ഒ​രു ചെ​റി​യ ര​ഥ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ അ​ദ്ദേ​ഹം പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ 'ഡോ​ലി'​യി​ലാ​ണ് കു​ഞ്ഞി​ന്‍റെ സ​ഞ്ചാ​രം.

സോ​ളാ​ർ പാ​ന​ൽ ഘ​ടി​പ്പി​ച്ച ഈ ​കു​ഞ്ഞു​ര​ഥ​ത്തി​ൽ കു​ഞ്ഞി​ന് ആ​വ​ശ്യ​മാ​യ ഫാ​ൻ, ലൈ​റ്റ്, കു​ടി​വെ​ള്ളം എ​ന്നി​വ​യ്ക്ക് പു​റ​മെ ക​ടു​ത്ത വെ​യി​ലി​ൽ നി​ന്നും മ​ഴ​യി​ൽ നി​ന്നും സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ബാ​ബ വൈ​ദ്യ​നാ​ഥ് ക്ഷേ​ത്ര ദ​ർ​ശ​ന​വേ​ള​യി​ൽ മി​ഥി​ലേ​ഷ് എ​ടു​ത്ത നേ​ർ​ച്ച​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ഈ ​യാ​ത്ര. ത​നി​ക്കൊ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്നാ​ൽ അ​വ​ളെ​യു​മേ​ന്തി ദ​ണ്ഡ​വ​ത് തീ​ർ​ഥാ​ട​നം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന. ആ​ഗ്ര​ഹം സ​ഫ​ല​മാ​യ​തോ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ്വ പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്.

തീ​ർ​ഥാ​ട​ന പാ​ത​യി​ലൂ​ടെ കു​ഞ്ഞു​മാ​യി നീ​ങ്ങു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് യാ​ത്രാ​വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ ഇ​വ​ർ​ക്ക് ചു​റ്റും ത​ടി​ച്ചു​കൂ​ടു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ക്കു​ന്ന ശ്രാ​വ​ണി മേ​ള​യി​ൽ, ഈ​ശ്വ​ര​ഭ​ക്തി​യു​ടെ​യും പി​തൃ​സ്നേ​ഹ​ത്തി​ന്‍റെ​യും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റു​ക​യാ​ണ് ഈ ​അ​ച്ഛ​ന്‍റെ​യും മ​ക​ളു​ടെ​യും യാ​ത്ര.

Latest News

Corehub Up