ആഗോള ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുന്ന 'രാമായണ' ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ഉയർന്ന റിക്കാർഡ് നേട്ടത്തിലേക്ക് അടുക്കുന്നു. നിലവിൽ ആമിർ ഖാന്റെ 'ദംഗൽ' ആണ് ആ സ്ഥാനത്തുള്ളത്. റിലീസ് ചെയ്ത് പതിനഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ രൺബീർ കപു്ർ ചിത്രം ആഗോളതലത്തിൽ 1,547.15 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിടുകയാണ്. എങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന നേട്ടത്തിലേക്ക് എത്താൻ ചിത്രത്തിന് ഇനിയും വലിയൊരു ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.
ആമിർ ഖാൻ നായകനായി 2016-ൽ പുറത്തിറങ്ങിയ 'ദംഗലി'ന്റെ ആഗോള കളക്ഷൻ 2,070. 30 കോടി രൂപയാണ്. ഈ റിക്കാർഡ് മറികടക്കാൻ 'രാമായണ'യ്ക്ക് ഏകദേശം 523.15 കോടി രൂപ കൂടി ആവശ്യമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റിക്കാർഡ് സ്വന്തമാക്കണമെങ്കിൽ നിലവിലെ കുതിപ്പു വരും ദിവസങ്ങളിലും നിലനിർത്തേണ്ടതുണ്ട്.
അന്താരാഷ്ട്ര വിപണികളിൽ, പ്രത്യേകിച്ച് ചൈനയിൽ 'ദംഗൽ' നേടിയ വൻ വിജയമാണു ചിത്രത്തെ ഇന്നും ഇന്ത്യൻ സിനിമയുടെ ഉയർന്ന കളക്ഷൻ റിക്കാർഡിൽ നിലനിർത്തുന്നത്.