Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DarjeelingToyTrain

Viral

ട്രാ​ക്കി​ൽ 'റോ​ങ് സൈ​ഡ്' വ​ന്ന​ത് ട്രെ​യി​നോ? ഡാ​ർ​ജി​ലി​ങ് ടോ​യ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ട്രോ​ൾ

മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളി​ലൂ​ടെ കി​ത​ച്ചു പാ​യു​ന്ന ഡാ​ർ​ജി​ലി​ങ് ടോ​യ് ട്രെ​യി​ൻ യാ​ത്ര ഏ​തൊ​രു സ​ഞ്ചാ​രി​യു​ടെ​യും സ്വ​പ്ന​മാ​ണ്. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലി​ടം നേ​ടി​യ ഈ ​പൈ​തൃ​ക റെ​യി​ൽ​വേ​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​പ്പോ​ഴും ത​രം​ഗ​മാ​കാ​റു​മു​ണ്ട്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ഈ ​ടോ​യ് ട്രെ​യി​ൻ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു അ​പ​ക​ട​ത്തി​ന്‍റെ പേ​രി​ലാ​ണ്. റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡി​ലൂ​ടെ നീ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ടോ​യ് ട്രെ​യി​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന​തും, ഒ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തു​മാ​യ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​നി​ൽ നി​ന്നു ചി​ല യാ​ത്ര​ക്കാ​ർ താ​ഴേ​ക്ക് വീ​ഴു​ന്ന​തും, അ​തു​വ​ഴി സ്കൂ​ട്ട​റി​ലെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ ഈ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തെ ആ​ളു​ക​ൾ സ​മീ​പി​ച്ച രീ​തി​യാ​ണ് ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി​യ​ത്.

ഗൗ​ര​വ​ക​ര​മാ​യ ഒ​രു സു​ര​ക്ഷാ വീ​ഴ്ച​യാ​യി കാ​ണേ​ണ്ട ഈ ​അ​പ​ക​ട​ത്തെ ത​മാ​ശ​യാ​ക്കി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ സ്വീ​ക​രി​ച്ച​ത്. റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ വ​ന്ന ട്രെ​യി​നി​നെ കു​റ്റ​പ്പെ​ടു​ത്തി​യും, വി​ചി​ത്ര​മാ​യ ഡ്രൈ​വി​ങ് രീ​തി​ക​ളെ പ​രി​ഹ​സി​ച്ചും നി​ര​വ​ധി ട്രോ​ളു​ക​ളും മീ​മു​ക​ളു​മാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും നി​റ​യു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തൊ​രു ചി​രി​യു​ണ​ർ​ത്തു​ന്ന സം​ഭ​വ​മാ​യി മാ​റു​ന്നു​ണ്ടെ​ങ്കി​ലും, സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ആ ​കു​ന്നി​ൻ​മു​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഈ ​അ​പ​ക​ടം ബാ​ക്കി വെ​ക്കു​ന്ന​ത്.

Latest News

Corehub Up