Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DarwinTest

ഡാ​ര്‍​വി​ന്‍ ടെസ്റ്റിൽ ബം​ഗ്ലാ​ദേ​ശ് ച​രി​ത്ര​ജ​യ​ത്തി​ന്‍റെ വ​ക്കി​ല്‍

ഡാ​ര്‍​വി​ന്‍: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് ച​രി​ത്ര​ജ​യ​ത്തി​ന്‍റെ വ​ക്കി​ല്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ലെ ആ​ദ്യ ജ​യ​മെ​ന്ന ച​രി​ത്ര​ത്തി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​നു​ള്ള​ത് ര​ണ്ടു​ദി​ന​ങ്ങ​ളു​ടെ അ​ക​ലം.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ല്‍​വ​ച്ച് ബം​ഗ്ലാ​ദേ​ശി​നോ​ട് 228 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങേ​ണ്ടി​വ​ന്ന ഓ​സ്‌​ട്രേ​ലി​യ, ഡാ​ര്‍​വി​ന്‍ ടെ​സ്റ്റി​ന്‍റെ മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 67 റ​ണ്‍​സി​ന് ഇ​പ്പോ​ഴും പി​ന്നി​ല്‍. സ്‌​കോ​ര്‍: ഓ​സ്‌​ട്രേ​ലി​യ 198, 161/4. ബം​ഗ്ലാ​ദേ​ശ് 426.

ഹെ​യ്‌​സ​ല്‍​വു​ഡ് സി​ക്‌​സ്

ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 351 റ​ണ്‍​സ് എ​ന്ന നി​ലയി​ല്‍ മൂ​ന്നാം​ ദി​നം ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ച്ചു. മെ​ഹ്​ദി ഹ​സ​ന്‍ മി​റാ​സും (32) ഹ​സ​ന്‍ മെ​ഹ്‌​മൂ​ദു​മാ​യി​രു​ന്നു (13) ക്രീ​സി​ല്‍. ഹ​സ​ന്‍ മെഹ്‌​മൂ​ദ് ഒ​രു റ​ണ്ണു​കൂ​ടി ചേ​ര്‍​ത്തു മ​ട​ങ്ങി.മെ​ഹ്ദി ഹ​സ​ന്‍ 154 പ​ന്തി​ല്‍ 65 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

89 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ര്‍ ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡാ​ണ് ഓ​സീ​സ് ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ലെ മു​മ്പ​ന്‍.

റെ​ഡ്‌​ബോ​ള്‍ ക്രി​ക്ക​റ്റി​ല്‍ 300 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ഒ​മ്പ​താ​മ​ത് ഓ​സീ​സ് ബൗ​ള​റാ​ണ് ഹെ​യ്‌​സ​ല്‍​വു​ഡ്.

ഗ്രീ​ന്‍ പ്ര​തി​രോ​ധം

228 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് വ​ഴ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ, ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും ത​ക​ര്‍​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ജേ​ക്ക് വെ​ത​റാ​ള്‍​ഡും (0) ട്രാ​വി​സ് ഹെ​ഡും (17) 10.2 ഓ​വ​റി​ല്‍ 37 റ​ണ്‍​സി​നി​ടെ മ​ട​ങ്ങി. ഹ​സ​ന്‍ മെ​ഹ്‌​മൂ​ദി​നാ​യി​രു​ന്നു ര​ണ്ടു വി​ക്ക​റ്റും.

മാ​ര്‍​ന​സ് ല​ബൂ​ഷെ​യ്‌​നും (31) അ​ധി​കം പൊ​രു​താ​ന്‍ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് സ്റ്റീ​വ് സ്മി​ത്തും (44) കാ​മ​റൂ​ണ്‍ ഗ്രീ​നും (43 നോ​ട്ടൗ​ട്ട്) ചേ​ര്‍​ന്നു​ള്ള ചെ​റു​ത്തു​നി​ല്‍​പ്പ് ഓ​സീ​സി​നെ 122ല്‍ ​എ​ത്തി​ച്ചു. ഗ്രീ​നി​നൊ​പ്പം അ​ല​ക്‌​സ് കാ​രെ​യും (19 നോ​ട്ടൗ​ട്ട്) ക്രീ​സി​ലു​ണ്ട്.

സ്മി​ത്തി​നൊ​പ്പം 49 റ​ണ്‍​സി​ന്‍റെ​യും കാ​രെ​യ്‌​ക്കൊ​പ്പം അ​ഭേ​ദ്യ​മാ​യ 39 റ​ണ്‍​സി​ന്‍റെ​യും കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ ബാ​റ്റിം​ഗി​ലാ​ണ് ഓ​സീ​സ് പ്ര​തീ​ക്ഷ.

Latest News

Corehub Up