Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dasaa

ദാ​സാ, ന​മ്മു​ടെ സ​മ​യം ഇ​നി​യും ആ​യി​ട്ടി​ല്ല!

“ഓ​രോ​ന്നി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട് ദാ​സാ...! സ​മ​യം ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രു​മെ​ല്ലാം കേ​ൾ​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഡ​യ​ലോ​ഗ്! പ​ക്ഷേ, ഇ​തു സി​നി​മ​യി​ലേ ഉ​ള്ളെ​ന്നു തോ​ന്നു​ന്നു. ഇ​വി​ടെ പ​ല​ർ​ക്കും പ​ല​തി​നും സ​മ​യം തീ​രെ​യി​ല്ല.

പോ​ലീ​സ് ത​ല്ലു​ന്ന വി​ഡി​യോ​ക​ളു​മാ​യി സ​മ​യം ക​ള​യാ​തെ കോ​ട​തി​ക്കു മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പാ​ഞ്ഞെ​ത്തി​യ​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ഒ​രു മ​യ​വു​മി​ല്ലാ​തെ പ​റ​യു​ന്നു, ഇ​തൊ​ന്നും കേ​ൾ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കു സ​മ​യം തീ​രെ​യി​ല്ല!

ഒ​രു മാ​സ​മാ​യി ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​യം നോ​ക്കാ​തെ സ​മ​രം ചെ​യ്യു​ന്ന​വ​രോ​ടു കേ​ന്ദ്ര​സ​ർ​ക്കാ​രും പ​റ​ഞ്ഞു, ച​ർ​ച്ച ന​ട​ത്താ​ൻ സ​മ​യം തീ​രെ​യി​ല്ല. സ​മ​യം​കൊ​ല്ലി​ക​ളാ​യ സ​മ​ര​ക്കാ​ർ സ​ന്ധ്യ മ​യ​ങ്ങു​ന്പോ​ൾ സ്ഥ​ലം​വി​ട്ടു​കൊ​ള്ളു​മെ​ന്ന സ​മാ​ധാ​ന​ത്തി​ലാ​യി​രു​ന്നു അ​വ​ർ. ഇ​തി​നി​ടെ, പാ​ർ​ല​മെ​ന്‍റ് തു​ട​ങ്ങാ​നു​ള്ള സ​മ​യ​മാ​യി. ഇ​താ​ണ് സ​മ​ര​ത്തി​നു​ള്ള ന​ല്ല സ​മ​യ​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ സ​മ​ര​ക്കാ​ർ മാ​ർ​ച്ച് തു​ട​ങ്ങി. അ​ടി​ച്ചോ​ടി​ക്കാ​ൻ പോ​ലീ​സി​നു സ​മ​യം കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ സ​മ​ര​ത്തി​ന്‍റെ അ​ന്ത്യ​സ​മ​യം കു​റി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

എ​ന്നാ​ൽ, ഈ ​സ​മ​യം നോ​ക്കി​യി​രു​ന്ന രാ​ഹു​ലും കൂ​ട്ട​രും ചാ​ടി​വീ​ണു. ഉ​ച്ച​ക​ഴി​ഞ്ഞ സ​മ​യം നോ​ക്കി മോ​ദി​ജി​യു​ടെ വീ​ട്ടി​ലേ​ക്കു വ​ച്ചു​പി​ടി​ച്ചു. സ​മ​രം ന​ട​ത്തി​യ സ്ഥ​ല​വും സ​മ​യ​വും തീ​രെ ശ​രി​യാ​യി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം. അ​തു​കൊ​ണ്ടു സ​മ​യം​ ക​ള​യാ​തെ സ​മ​ര​ക്കാ​രെ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്തു. എ​ങ്കി​ലും കി​ട്ടി​യ സ​മ​യം മു​ത​ലാ​ക്കി സ​മ​ര​ക്കാ​ർ പ്രൈം ​ടൈ​മി​ൽ നി​റ​ഞ്ഞു​നി​ന്നു. ഇ​തി​നി​ടെ, പാ​ർ​ല​മെ​ന്‍റി​ലെ സ​മ​യം മു​ഴു​വ​ൻ ആ​ർ​ക്കുവേ​ണ്ടി​യും കാ​ത്തു​നി​ൽ​ക്കാ​തെ അ​തി​ന്‍റെ വ​ഴി​ക്കു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​ല്ലെ​ങ്കി​ലും അ​ടു​ത്തകാ​ല​ത്താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​മ​യം​ തീ​രെ ശ​രി​യ​ല്ലെ​ന്നു തോ​ന്നു​ന്നു. ശ​രി​യ​ല്ലാ​ത്ത സ​മ​യ​ത്തു തു​ട​ങ്ങി​യ യു​ദ്ധം മൂ​ലം പാ​ച​ക​വാ​ത​കം ശ​രി​യാ​യ സ​മ​യ​ത്തു കൊ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തു സ​മ​യ​ദോ​ഷ​മെ​ന്നു ക​രു​തി സ്വ​യം സ​മാ​ധാ​നി​ച്ചു. എ​ന്നാ​ൽ, ആ ​സ​മാ​ധാ​ന​ത്തി​ന് അ​ധി​ക സ​മ​യം ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സ​മ​യ​ത്താ​ണ് അ​യോ​ധ്യ​യി​ൽ മി​ത്ര​ങ്ങ​ൾ ഉ​ള്ള സ​മ​യം​കൊ​ണ്ട് കൊ​ള്ള ന​ട​ത്തി​യ ക​ഥ​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഈ ​സ​മ​യ​വും ക​ട​ന്നു​പോ​കു​മെ​ന്നു വി​ശ്വ​സി​ച്ചി​രി​ക്കു​ന്പോ​ൾ അ​താ നീ​റ്റ് പ​രീ​ക്ഷ പ​തി​വു​തെ​റ്റി​ക്കാ​തെ യ​ഥാ​സ​മ​യം ചോ​ർ​ന്നു.

ഇ​തേ​ സ​മ​യ​ത്തു​ത​ന്നെ തൊ​ഴി​ലി​ല്ലാ​ത്ത​വ​രെ​യും ആ​ക‌്ടി​വി​സ്റ്റു​ക​ളെ​യും പാ​റ്റ​ക​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ത​ന്നെ സ​മ​യം ചെ​ല​വ​ഴി​ച്ചു. അ​തോ​ടെ പാ​റ്റ​ക​ളു​ടെ ന​ല്ല സ​മ​യം വ​ന്നു. പ​റ്റം​പ​റ്റ​മാ​യി പാ​റ്റ​ക​ൾ പ​റ​ന്നു​കൂ​ടി. ഇ​തി​നി​ടെ, പാ​റ്റ​ക​ളു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ​യം ക​ണ്ടെ​ത്തി.

ഒ​ന്നു ഹി​റ്റ് അ​ടി​ക്കാ​നു​ള്ള സ​മ​യം മാ​ത്രം മ​തി, അ​തോ​ടെ പാ​റ്റ​ക​ളു​ടെ പ​ണി​തീ​രു​മെ​ന്നാ​യി​രു​ന്നു സ​മ​യം ​നോ​ക്കി​യ​വ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ​നി​ന്നു മെ​യി​ൻ പാ​റ്റ പ​റ​ന്നി​റ​ങ്ങി​യ​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ യ​ഥാ​ർ​ഥ സ​മ​യം സ​മാ​ഗ​ത​മാ​യി.

എ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ളി​ന്‍റെ സ​മ​യ​മാ​യി​രു​ന്നു അ​ടു​ത്ത​ത്. ഇ​തോ​ടെ സ​മ​യം തെ​ളി​ഞ്ഞ​ത് എ​ഥ​നോ​ൾ ഫാ​ക‌്ട​റി​ക​ൾ ന​ട​ത്തു​ന്ന കേ​ന്ദ്ര​മ​ന്ത്രി ഗ​ഡ്ക​രി​യു​ടെ മ​ക്ക​ൾ​ക്കാ​ണെ​ന്നു പ്ര​തി​പ​ക്ഷം. എ​ന്താ​യാ​ലും എ​ഥ​നോ​ൾ മൂ​ലം കേ​ടാ​യ ഒ​രു വ​ണ്ടി​യെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്നു വെ​ല്ലു​വി​ളി​ച്ച ത​ന്‍റെ സ​മ​യം അ​ത്ര ന​ന്നാ​യി​രു​ന്നി​ല്ലെ​ന്നു ഗ​ഡ്ക​രി​ക്കു പി​ന്നീ​ട് തോ​ന്നി​ക്കാ​ണും. സ​മ​യ​മെ​ടു​ത്താ​യാ​ലും എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ക​ല​ക്കു​മെ​ന്ന ക​ടും​പി​ടി​ത്ത​ത്തി​ലാ​ണ് മ​ന്ത്രി.

ഡ​ൽ​ഹി സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച സി​നി​മാ​താ​ര​ങ്ങ​ളോ​ട് അ​ടു​ത്ത പ​ടം ഇ​റ​ങ്ങു​ന്ന സ​മ​യ​ത്തു കാ​ണി​ച്ചു​ത​രാ​മെ​ന്നാ​ണ് സൈ​ബ​ർ മി​ത്ര​ങ്ങ​ളു​ടെ ഭീ​ഷ​ണി.

ഇ​തൊ​ക്കെ കേ​ന്ദ്ര​ത്തി​ലെ സ​മ​യ​ക്ക​ഥ​ക​ളാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലു​മു​ണ്ട് സ​മ​യപ്ര​ശ്ന​മു​ള്ള​വ​ർ. ഒ​ന്നു കാ​ണാ​ൻ സ​മ​യം ചോ​ദി​ച്ച കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റി​നു ന​ല്ല സ​മ​യം നോ​ക്കി​യി​രി​ക്കേ​ണ്ടി​വ​ന്നു മു​ഖ്യ​മ​ന്ത്രി​യെ ഒ​ന്നു കാ​ണാ​ൻ. ഏ​തു സ​മ​യ​ത്തു ക​റ​ന്‍റ് പോ​കു​മെ​ന്ന് മ​ന്ത്രി​ക്കും പ​റ​യാ​ൻ ക​ഴി​യാ​ത്ത സ​മ​യ​ത്താ​ണ് ഇ​ന്നു ന​മ്മു​ടെ ജീ​വി​തം. സ​മ​യം പ​റ​ഞ്ഞാ​ൽ ആ ​സ​മ​യ​ത്ത് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ല​സ്ഥാ​ന​ത്തു സ​മ​രം ന​ട​ത്തി​യി​ട്ടും ആ​ർ​ക്കും കാ​ണാ​ൻ സ​മ​യ​മി​ല്ല. ഒ​രി​ക്ക​ൽ​കൂ​ടി എ​ല്ലാ​വ​ർ​ക്കും ന​ല്ല സ​മ​യം നേ​രു​ന്നു.

മി​​സ്ഡ് കോ​​ൾ

17 ചാ​ക്കി​ൽ ബി​ജെ​പി ഓ​ഫീ​സി​ൽ ക​ള്ള​പ്പ​ണ​മെ​ത്തി​യെ​ന്നു മു​ൻ ജീ​വ​ന​ക്കാ​ര​ൻ.

- വാ​​ർ​​ത്ത.

ഇ​ഡി: ഹ​ലോ, കേ​ൾ​ക്കു​ന്നി​ല്ലാ..!

Latest News

Corehub Up