ക്ഷേത്രദർശനത്തിനായി കണ്ണൂരിലെത്തി ദിലീപും കുടുംബവും. കണ്ണൂർ തളിപ്പറമ്പിലെ വിവിധ ക്ഷേത്രങ്ങളിലാണ് ദിലീപും കാവ്യയും മകൾ മാമാട്ടിയും ദർശനം നടത്തിയത്.
ഇവർക്കൊപ്പം കാവ്യയുടെ അമ്മ ശ്യാമളയും ദിലീപിന്റെ സഹോദരിയും സഹോദര ഭാര്യയും ഉണ്ടായിരുന്നു. ദർശനം നടത്തിയ ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.