Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daylight

America

യു​എ​സി​ൽ ഞാ​യ​റാ​ഴ്ച മു​ത​ല്‍ സ​മ​യ മാ​റ്റം; ക്ലോ​ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട്

ഡാ​ള​സ്: ഞാ​യ​റാ​ഴ്ച ര​ണ്ട് മ​ണി മു​ത​ൽ യു​എ​സി​ല്‍ സ​മ​യ മാ​റ്റം. ക്ലോ​ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട് തി​രി​ച്ചു വ​യ്ക്കും. ന​വം​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നി​ലേ​ക്ക് തി​രി​ച്ചു​വ​ച്ചി​രു​ന്ന​ത്

വി​ന്‍റ​ര്‍ സീ​സ​ണി​ന്‍റെ അ​വ​സാ​നം ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ടും ഫാ​ള്‍ സീ​സ​ണി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നി​ലേ​ക്കും തി​രി​ച്ചു​വ​യ്ക്കു​ന്ന സ​മ​യ മാ​റ്റം ആ​ദ്യ​മാ​യി നി​ല​വി​ല്‍ വ​ന്ന​ത് ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു.

സൂ​ര്യ​പ്ര​കാ​ശം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന സ്പ്രിം​ഗ്, വി​ന്‍റ​ര്‍ സീ​സ​ണു​ക​ളി​ല്‍ പ​ക​ലി​ന്‍റെ ദൈ​ര്‍​ഘ്യം വ​ർ​ധി​ച്ചു. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും ഇ​തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മി​ച്ച വൈ​ദ്യു​തി യു​ദ്ധ​മേ​ഖ​ല​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക​യി​ല്‍ സ​മ​യ മാ​റ്റം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത്.

ഞാ​യ​റാ​ഴ്ച ക്ലോ​ക്കു​ക​ള്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ ന​ഷ്‌ടപ്പെ​ടും. മി​ക്ക അ​മേ​രി​ക്ക​ക്കാ​ര്‍​ക്കും ഒ​രു അ​ധി​ക മ​ണി​ക്കൂ​ര്‍ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടും എ​ന്നാ​ണ്.

പ​ല ഡി​ജി​റ്റ​ല്‍ ക്ലോ​ക്കു​ക​ളും ഒ​റ്റ​രാ​ത്രി​കൊ​ണ്ട് യാ​ന്ത്രി​ക​മാ​യി പു​നഃ​സ​ജ്ജ​മാ​ക്കും. പ​ക്ഷേ സ്വ​മേ​ധ​യാ ക്ര​മീ​ക​രി​ക്കേ​ണ്ട ഏ​തെ​ങ്കി​ലും വാ​ച്ചു​ക​ളോ ക്ലോ​ക്കു​ക​ളോ മാ​റ്റാ​ന്‍ ഓ​ര്‍​മി​ക്കു​ക.

സ​മ​യ​മാ​റ്റ​ത്തി​നു​ശേ​ഷം, വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​ട്ട് വൈ​കി എ​ത്തും. രാ​വി​ലെ സൂ​ര്യോ​ദ​യ​വും വൈ​കി വ​രും.​ സ്പ്രിംഗ്, ഫോ​ര്‍​വേ​ര്‍​ഡ്, ഫാ​ള്‍ ബാ​ക്ക് വേ​ര്‍​ഡ് എ​ന്നാ​ണ് ഇ​വി​ടെ സ​മ​യ​മാ​റ്റം അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​രി​സോ​ണ, ഹ​വാ​യ്, പു​ര്‍​ട്ടൊ​റി​ക്കൊ, വെ​ര്‍​ജി​ന്‍ ഐ​ല​ൻഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല.

Latest News

Corehub Up